May 1, 2024

പ്രളയ നഷ്ടം: ചെറുകിട വ്യവസായ അസോസിയേഷൻ മാർച്ചും ധർണയും നടത്തും.

0
Img 20190223 Wa0025
പ്രളയ നഷ്ടം വന്ന ചെറുകിട വ്യവസായികൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കെ എസ് എസ് ഐ എ സംസ്ഥാന ജനറൽ സെക്രട്ടറി എ നിസാറുദ്ദിൻ ഉദ്ഘാടനം ചെയ്യും, പ്രളയദുരന്തത്തിൽ ജില്ലയിൽ 74 യൂണിറ്റുകൾ പൂർണമായും ഭാഗിഗമായും നഷ്ടം സംഭവിച്ചു.ബഡ്ജറ്റിൽ ആശ്വാസകരമായ നഷ്ട പരിഹാരം ലഭിക്കുന്ന പ്രതിക്ഷ ഇല്ലാതായി സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം പലിശരഹിത വായ്പയും 10 ലക്ഷം രൂപ 9 ശതമാനം പലിശയോടെ ബാങ്കുകൾ നൽകുന്ന പ്രഖ്യാപനവും അപര്യാപ്തമാണെന്നും.കേന്ദ്ര കേരള സർക്കാരുകൾ ചെറുകിട വ്യവസായികളെ അവഗണിച്ചതിനെതിരെയാണ് സമര രംഗത്ത് ഇറങ്ങുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *