August 15, 2026

ഭരതനും കുടുംബത്തിനും വീടൊരുക്കാൻ ജംഇയ്യത്തുൽ ഉലമാ ഹിന്ദ്

0
IMG-20190224-WA0043
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ:
പ്രളയബാധിത പ്രദേശമായ കോട്ടത്തറ പഞ്ചായത്തിലേ വെണ്ണിയോട് വലിയ കുന്നിൽ താമസിക്കുന്ന ഭരതനും കുടുംബത്തിനും
വീടൊരുക്കി ജംഇയ്യത്തുൽ ഉലമാ ഹിന്ദ് മാതൃകയായി
ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ വയനാട് ജില്ലയിൽ നിർമ്മിച്ചുനൽകുന്ന 25 വീടുകളിൽ നാലെണ്ണമാണ്
കോട്ടത്തറക്ക് അനുവദിച്ചിട്ടുള്ളത്
നാലിൽ മൂന്നും ഇതര സമുദായ അംഗങ്ങൾക്കാണെന്നത് 
ശ്രദ്ധേയമാണ്
ഭൂമിയിലുള്ളവർക്ക് കരുണ ചെയ്യാനും
മനുഷ്യർക്കിടയിൽ സാഹോദര്യം സൃഷ്ടിക്കാനും പഠിപ്പിച്ച
പ്രവാചക ചര്യയാണ്
ഞങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പ്രചോദനമായിട്ടുള്ളതെന്ന്
ശിലയിടൽ കർമ്മത്തിന് ശേഷം നടന്ന ചടങ്ങിൽ ജംഇയ്യത്തുൽ ഉലമാ പ്രതിനിധി റാഷിദ്‌ മൗലവി അൽഖാസിമി പറഞ്ഞു
കോട്ടത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ
വി.അബ്ദുൾ നാസർ അദ്ധ്യക്ഷനായിരുന്നു.മമ്മൂട്ടി അഞ്ചുകുന്ന്,ഗഫൂർ വെണ്ണിയോട്,
പി.എൽ ജോസ്,പി.അസ്സു,എം മമ്മൂട്ടി,
എം.വി ടോമി,ക്ഷമാദേവി,വി.കെ ശശി,
യു.പി അബ്ദുൾ റഹ്മാൻ മുസ്ല്യാർ,ഷുഹൈബ് ആലാൻ,
ശാന്താദിനേശ്  എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *