September 23, 2026

ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ: ജില്ലാ സമ്മേളനം 28-ന് ബത്തേരിയിൽ

0
IMG-20190225-WA0021
By ന്യൂസ് വയനാട് ബ്യൂറോ
കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ   ജില്ലാ സമ്മേളനം 28-ന് ബത്തേരിയിൽ
കൽപ്പറ്റ: 

കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം  27, 28 തിയതികളിൽ ബത്തേരി ഐ.എം. എ ഹാളിൽ നടക്കും. മുടങ്ങി കിടക്കുന്ന  ക്ഷേമനിധി, കുടുംബ സുരക്ഷാ നിധി,  പെൻഷൻ തുടങ്ങിയ കാര്യങ്ങളിൽ അനുകുല തീരുമാനമുണ്ടാകണമെന്ന്  ഭാരവാഹികൾ ആവശ്യപ്പെട്ടു. 28-ന് നടക്കുന്ന സമ്മേളനം രാവിലെ പത്ത് മണിക്ക് സംസ്ഥാന ജനറൽ സെക്രട്ടറി യു.എൻ. തമ്പി ഉദ്ഘാടനം ചെയ്യും. ബത്തേരി നഗര സഭാ ചെയർപേഴ്സൺ ടി എൽ സാബു മുഖ്യാതിഥിയായിരിക്കും.   പഴയ കാല പ്രവർത്തകരെയും കുടുംബാംഗങ്ങളെയും  ചടങ്ങിൽ ആദരിക്കും.  എസ്.എസ്. എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്ക്  അവാർഡ് നൽകും. ബാർബർ ഷോപ്പുകളിൽ നിന്നുള്ള മുടി മികച്ച ജൈവവള മാക്കുന്നതിനുള്ള  സാങ്കേതിക വിദ്യ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചിട്ടുണ്ട്.  ഇതിന്റെ ഗികത സംബന്ധിച്ച്  പഠന ക്ലാസ്സ്  നടത്തും.  ജില്ലാ സെക്രട്ടറി ടി.എസ്. പ്രഭാകരൻ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗം പ്രേം പ്രകാശ്  സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.  സമ്മേളനം നടക്കുന്ന 28-ന് വയനാട് ജില്ലയിലെ ബാർബർ ഷോപ്പുകൾ അവധിയായിരിക്കുമെന്നും ഇവർ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *