രണ്ടോ മൂന്നോ എംപിമാരുള്ള സിപിഎം എങ്ങനെ ബിജെപിയെ നേരിടും? ശശി തരൂര്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില് സിപിഎം എംപിമാര് ജയിച്ചിട്ട് അവര് ഡല്ഹിയില് പോയി എന്തു ചെയ്യുമെന്നു ശശി തരൂര് എംപി. സിപിഎമ്മിന് രണ്ടോ മൂന്നോ എംപിമാരാകും ആകെ ഉണ്ടാകുക. അവര്ക്ക് ബിജെപിയെ എങ്ങനെ നേരിടാനാകുമെന്നും തരൂര് ചോദിച്ചു.
കെപിസിസിയുടെ സംസ്ഥാനതല പബ്ലിസിറ്റി ആന്ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ കേന്ദ്ര ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ നേരിടാന് കഴിയുന്ന ഏക രാഷ്ട്രീയ പാര്ട്ടി കോണ്ഗ്രസാണ്. കോണ്ഗ്രസിനെതിരേ ചെയ്യുന്ന ഓരോ വോട്ടും ബിജെപിക്ക് അനുകൂലമാകുമെന്നും തരൂര് ചൂണ്ടിക്കാട്ടി.
പബ്ലിസിറ്റി കേന്ദ്രഓഫീസ് വാര്റൂം പോലെ പ്രവര്ത്തിക്കുമെന്നു ചെയര്മാന് വി.എസ്. ശിവകുമാര് എംഎല്എ ചൂണ്ടിക്കാട്ടി. മോദി സര്ക്കാരിനും പിണറായി സര്ക്കാരിനും എതിരേയുള്ള പ്രചാരണം ബൂത്ത്തലത്തില് വരെ എത്തിക്കും. അതോടൊപ്പം കോണ്ഗ്രസിന്റെ ദര്ശനങ്ങളും രാഹുല് ഗാന്ധിയുടെ കാഴ്ചപ്പാടുകളും ജനങ്ങളില് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സര്ക്കാരിന്റെ 1000 ദുര്ദിനങ്ങളാണു കടന്നുപോയതെന്നു കാമ്പെയിന് കമ്മിറ്റി ചെയര്മാന് കെ. മുരളീധരന് എംഎല്എ ചൂണ്ടിക്കാട്ടി. അരുംകൊലകള്, അക്രമങ്ങള്, സാമുദായിക നേതാക്കളെ അപമാനിക്കല്, വിശ്വാസികളെ ചവുട്ടിമെതിക്കല് തുടങ്ങിയവയാണ് ഇക്കാലഘട്ടത്തില് ഉണ്ടായതെന്നും മുരളീധരന് പറഞ്ഞു.
തമ്പാനൂര് രവി, ശരത്ചന്ദ്ര പ്രസാദ്, എം.മുനീര്, പി.എസ് പ്രശാന്ത്, മുടവന്മുകള് രവി, എംഎ ലത്തീഫ് തുടങ്ങിയവര് പങ്കെടുത്തു.




Leave a Reply