August 13, 2026

കാട്ടുതീ തടയാന്‍ വോളന്റിയറാവാം.

0
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ ജില്ലയില്‍ വോളന്റിയര്‍മാരെ നിയോഗിക്കുന്നു. കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനമേഖലയില്‍ കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. താല്‍പര്യമുള്ളവര്‍ 8547603532 (റേഞ്ച് ഓഫിസര്‍ സുല്‍ത്താന്‍ ബത്തേരി), 04936 271015, 04936 271010 (മുത്തങ്ങ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. രജിസ്റ്റര്‍ ചെയ്യുന്നവരുടെ സഹായം ആവശ്യപ്പെട്ടാല്‍ ഒരു മണിക്കൂറിനകം മുത്തങ്ങയില്‍ എത്തിയാല്‍ മതിയാകും. കാട്ടുതീ പ്രതിരോധത്തിന് എല്ലാവരും സഹകരിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *