May 21, 2024

ടൂറിസം വികസനം: ഗ്രാമീണാന്തരീക്ഷം പ്രയോജനപ്പെടുത്തണം-സെമിനാര്‍

0
Aayiram Dinaghosham Tourism Seminaril Pradeep Murthy Samsarikunnu

വയനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് ടൂറിസം വികസനത്തിന് ഗ്രാമീണാന്തരീക്ഷം പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നു സെമിനാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശനമേളയോടനുബന്ധിച്ച് എക്പീരിയന്‍ഷ്യല്‍ ടൂറിസം: എ പ്രോഗ്രസീവ് സ്റ്റെപ്പ് ഓഫ് വയനാട് ടൂറിസം എന്ന വിഷയത്തില്‍ നടന്ന സെമിനാറിലായിരുന്നു ടൂറിസം വികസനത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തത്. ടൂറിസം മേഖലയിലെ പരിമിതികള്‍ അനുകൂല സാഹചര്യമാക്കി മാറ്റുന്നതിന് വയനാടിന്റെ ഗ്രാമീണാന്തരീക്ഷം ഏറെ പ്രയോജനം ചെയ്യും. കാര്‍ഷിക മേഖലയായ ജില്ലയില്‍ സഞ്ചാരികള്‍ക്ക് കര്‍ഷകരുമായി സംവദിക്കാന്‍ അവസരമുണ്ടാക്കണം. വയനാടിന്റെ സംസ്‌കാരവും കൃഷിയും പരിസ്ഥിതിയും അനുഭവിക്കുന്ന തരത്തില്‍ ടൂറിസത്തെ ക്രമീകരിക്കുകയാണ് വേണ്ടത്. ഗ്രാമീണ മേഖലയിലേക്ക് ടൂറിസം എത്തുമ്പോള്‍ പ്രദേശവാസികള്‍ക്കാണ് എറെ ഗുണം ചെയ്യുക. അധിക വരുമാനം ലഭിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും സെമിനാര്‍ വിലയിരുത്തി. വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാധാകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളെ അധികരിച്ച് കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സി.ഇ.ഒ മനേഷ് ഭാസ്‌കര്‍, വയനാട് മഡ്ഡി ബൂട്‌സ് പ്രതിനിധി പ്രദീപ് മൂര്‍ത്തി, സുമേഷ് മംഗലശ്ശേരി എന്നിവര്‍ ക്ലാസെടുത്തു. ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അജിത് കുമാര്‍,ഡി.ടി.പി.സി സെക്രട്ടറി ബി ആനന്ദ്, മാനേജര്‍ രതീഷ് ബാബു, തുടങ്ങിയവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *