August 12, 2026

വടക്കന്‍ മേഖലാ സൺഡേസ്‌കൂള്‍ അധ്യാപക സംഗമം നടത്തി.

0
IMG-20190226-WA0037
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി : മലങ്കര യാക്കോബായ സിറിയന്‍ സൺഡേ സ്‌കൂള്‍ അസോസിയേഷന്റെ
വടക്കന്‍ മേഖലാ അധ്യാപക നേതൃത്വ പരിശീലന ക്യാമ്പ് എം.ജെ.എസ്.എസ്.എ.
ജനറല്‍ സെക്രട്ടറി ഷെവലിയര്‍ എം.ജെ.മര്‍ക്കോസ് ഉദ്ഘാടനം ചെയ്തു. സെന്റ്
മേരീസ് സുനോറോ പള്ളിയില്‍ നടന്ന പരിശീലന ക്യാമ്പില്‍ ഭദ്രാസന വൈസ്
പ്രസിഡന്റ് ഫാ. ഗീവര്‍ഗ്ഗീസ് കാട്ടുചിറ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ്
തോമസ് പതാക ഉയര്‍ത്തി. അസോസിയേഷന്‍ സെക്രട്ടറിമാരായ എല്‍ദോ ഐസക്ക്, റോയി
തോമസ്, ഡയറക്ടര്‍ ടി.വി.സജീഷ്, കെ.പി.സനോജ്, കേന്ദ്രകമ്മറ്റി അംഗങ്ങളായ
അനില്‍ ജേക്കബ്, എം.വൈ. ജോര്‍ജ്ജ്, പി.വി.സ്‌കറിയ, ബെന്നി കെ.ടി.
പ്രസംഗിച്ചു. ടി.സി. ഏലിയാസ് മാസ്റ്റര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം
നല്‍കി. സംഗമത്തോടനുബന്ധിച്ച് പ്രളയ ദുരന്തസഹായ ധനവിതരണം നടത്തി. ഭദ്രാസന
സെക്രട്ടറി പി.എഫ്. തങ്കച്ചന്‍, ഭദ്രാസന കമ്മറ്റി അംഗങ്ങളായ പി.എം.രാജു,
ഇ.പി. ബേബി, പി.പി. ഏലിയാസ്, സജി ജേക്കബ്, ബിനോജ് വര്‍ഗ്ഗീസ്, ജിനു
സ്‌കറിയ, ഏലിയാസ് നീലഗിരി നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *