May 21, 2024

മാനന്തവാടി നഗരസഭയ്ക്ക് 106 കോടിരൂപയുടെ ബജറ്റ്.

0


മാനന്തവാടി ∙ പ്രളയത്തിൽ തകർന്ന നാടിന് പുനർജനി ഏകാനുതകുന്ന പദ്ധതികൾക്ക്
മൻ ഗണന നൽകി മാനന്തവാടി നഗരസഭയുടെ ബജറ്റ്. പ്രളയത്തിൽ തകർന്ന 124
വീടുകളും പുൻ നിർമിക്കുന്നതിനും സ്ഥലം നഷ്ടമായ 76 കുടുംബങ്ങൾക്ക് സ്ഥലം
കണ്ടെത്താനും പ്രത്യേക പദ്ധതി നടപ്പിലാക്കും. ഭൂമി നഷ്ടമായവർക്ക് നൽകാൻ
ഇതിനകം 2.17 ഏക്കർ ഭൂമി സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി. പ്രളയത്തിൽ തകർന്ന
104.5 കിലോമീറ്റർ റോഡ് പുനർ നിർമിക്കും. 110 ലക്ഷം രൂപ ഇതിന്
ലഭ്യമായിട്ടുണ്ട്. 15 കോടിരൂപുടെ പദ്ധതി സമർപ്പിച്ചു. തകർന്ന പാലങ്ങളും
കലുങ്കുകളും പുനർ നിർമിക്കാൻ 1.30 കോടി രൂപ അനുവദിച്ചു. ഗ്രുതകർമ്മ
സേനക്ക് പരിശീലനം നൽകാൻ 10 ലക്ഷം രൂപ അനുവദിച്ചു. സ്ഥിരം ദുരിതാശ്വാസ
കേന്ദ്രം നിർമിക്കാൻ 5 കോടിരൂപ വകയിരുത്തി.

ഭവനരഹിതരില്ലാത്ത നഗരസഭയായി മാനന്തവാടിയെ മാറ്റുന്നതിനായി 30.84 കോടി രൂപ
അനുവദിച്ചു. ബസ് ടെർമിനൽ, സ്റ്റേഡിയം, വിശ്രമ കേന്ദ്രങ്ങൾ എന്നിവയ്ക്ക്
ഭൂമി വിലക്കെടുക്കുന്നതിനായി 10 കോടി രൂപ അനുവദിച്ചു.


106,15,23,775 രൂപ വരവും 105,56,60,740 രൂപ ചെലവും 58,63,035 രൂപ
മിച്ചവും കണക്കാക്കുന്ന ബജറ്റ് ഉപാധ്യക്ഷ ശോഭ രാജൻ അവതരിപ്പിച്ചു. നഗരസഭാ
അധ്യക്ഷൻ വി.ആർ. പ്രവീജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ
പി.ടി. ബിജു, കടവത്ത് മുഹമ്മദ്, ലില്ലി കുര്യൻ, ശാരദ സജീവൻ, സെക്രട്ടറി
ഇൻ ചാർജ് പി. ജയേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *