May 17, 2024

പ്രളയ ബാധിത പ്രദേശങ്ങളിലെ ഭവന നിര്‍മ്മാണം; മുസ്‌ലിംലീഗ് ഫണ്ട് വിതരണം മാര്‍ച്ച് നാലിന്

0
 
കല്‍പ്പറ്റ: വയനാട് ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ ഭവന നിര്‍മ്മാണത്തിന് വേണ്ടിയുള്ള മുസ്‌ലിംലീഗിന്റെ ഫണ്ട് വിതരണം മാര്‍ച്ച് നാലിന് നടക്കും. 
മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രത്യേകമായി സ്വരൂപിച്ച ഫണ്ടില്‍ നിന്നുമാണ് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഭവന നിര്‍മ്മാണത്തിന് ഫണ്ട് നല്‍കുന്നത്.
 മാനന്തവാടി മണ്ഡലത്തിലെ നാലാംമൈല്‍ ജെ.പി ഹാളില്‍ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പരിപാടിയില്‍ മുസ്‌ലിംലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ്, സി.പി ചെറിയമുഹമ്മദ്, കെ.എം ഷാജി എം.എല്‍.എ, സി മമ്മുട്ടി എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. മുസ്‌ലിംലീഗ് ജില്ലാ-മണ്ഡലം കൗണ്‍സിലര്‍മാര്‍, പോഷകഘടകങ്ങളുടെ ജില്ലാ-മണ്ഡലം ഭാരവാഹികള്‍, പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. പരിപാടി വന്‍വിജയമാക്കാന്‍ ജില്ലാലീഗ് നേതൃയോഗം തീരുമാനിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ വി വി വസന്തകുമാറിന് യോഗം ആദരാജ്ഞലി അര്‍പ്പിച്ചു. പ്രസിഡണ്ട് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. പി.കെ അബൂബക്കര്‍, കെ.സി മായന്‍ ഹാജി, എന്‍.കെ റഷീദ്, പി ഇബ്രാഹിം മാസ്റ്റര്‍, സി മൊയ്തീന്‍കുട്ടി, കെ നൂറുദ്ദീന്‍, പടയന്‍ മുഹമ്മദ്, റസാഖ് കല്‍പ്പറ്റ, ടി ഹംസ, പി.കെ അസ്മത്ത് സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *