April 30, 2024

ഹോട്ടൽ മുറിയിൽ പെൺക്കുട്ടി കുളിക്കുന്ന ചിത്രം മൊബൈലിൽ പകർത്തിയ യുവാവിന് പോക്സോ കേസിൽ ശിക്ഷ

0
 ബത്തേരി:  ഹോട്ടൽ മുറിയിൽ പെൺക്കുട്ടി കുളിക്കുന്ന ചിത്രം മൊബൈലിൽ പകർത്തിയ യുവാവിന് പോക്സോ കേസിൽ ശിക്ഷ. ഇരുളം പാപ്ളശ്ശേരി  വെളുത്തേരി ഷമീർ (29)നെയാണ്  അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജി കെ. രാമകൃഷ്ണൻ  മൂന്ന് വർഷം തടവിനും പതിനായിരം രൂപ പിഴ അടക്കാനും വിധിച്ചത്. 2014- ജൂൺ 26 നാണ് കേസിന് ആസ്പദമായ സംഭവം. ബത്തേരി റിസോർട്ട് എന്ന ഹോട്ടലിൽ  പെയിന്റിംഗ് ജോലിക്കെത്തിയ ഷമീർ ഹോട്ടലിന്റെ വെന്റിലേറ്ററിലൂടെ ബാത്ത് റൂമിൽ കുളിക്കുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി എന്നാണ് കേസ്. ബത്തേരി പോലീസ് ഇൻസ്പെക്ടറായിരുന്ന പി. ബിജുരാജിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പോക്സോ കേസുകൾക്കുള്ള സ്പെഷൽ  പ്രോസിക്യൂട്ടർ  എം.ജി. സിന്ധു ഹാജരായി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *