വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി ആരംഭിച്ചു.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ നിർവ്വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫെലോഷിപ്പ് കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മുട്ടിൽ, മേപ്പാടി, മൂപ്പൈനാട്, വെങ്ങപ്പള്ളി, വൈത്തിരി, കോട്ടത്തറ എന്നീ ആറ് പഞ്ചായത്തുകളിലെ പരിശീലന കേന്ദ്രങ്ങളിൽ കലാവിദ്യാലയങ്ങൾക്ക് തുടക്കം കുറിക്കും.





Leave a Reply