August 11, 2026

ശുദ്ധജല വിതരണ പദ്ധതി ഉത്ഘാടനം ചെയ്തു

0
IMG-20190227-WA0044
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി : കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ കേരള
സര്‍ക്കാര്‍ ജലനിധി പദ്ധതിയുടെ ഭാഗമായി  നിര്‍മ്മിച്ച പദ്ധതി കണിയാമ്പറ്റ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജെ. രാജേന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്തു.
സമിതി പ്രസിഡന്റ് കുന്നത്ത് ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം ബിനു ജേക്കബ് ജലവിതരണ ഉത്ഘാടനം നിര്‍വഹിച്ചു. ട്രൈബല്‍
ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് എ.യോഹന്നാന്‍, ജലനിധി പ്രൊജക്ട്
കമ്മീഷണര്‍ ടി.എസ്.സുരേഷ്, സമിതി സെക്രട്ടറി എം.അനീഷ്, ഖജാന്‍ജി
പ്രേംജിത്ത്, പി.മുരളിമാസ്റ്റര്‍, വി.എ.സമീര്‍ബാബു, ഒ.എം.ഗോപി, രാജഗോപാല
ഗൗഡര്‍, എ.ആര്‍.രമേശന്‍ പ്രസംഗിച്ചു. പഞ്ചായത്തിലെ പുതൂര്‍ പ്രദേശത്തുള്ള
85 കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാണ് പദ്ധതി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *