May 1, 2024

പ്രളയകാലത്തെ റേഡിയോ പ്രക്ഷേപണം: കേരളത്തിന്റെ ദുരന്തനിവാരണ യജ്ഞത്തിൽ കമ്യൂണിറ്റി റേഡിയോകൾക്ക് അംഗീകാരം.

0
Img 20190227 Wa0046
പ്രളയകാലത്തെ   റേഡിയോ പ്രക്ഷേപണം:
കേരളത്തിന്റെ    ദുരന്തനിവാരണ യജ്ഞത്തിൽ റേഡിയോയുടെ പങ്ക്  
ആകാശവാണിയും കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളും ചേർന്നാണ് ന്യൂഡൽഹിയിൽ യുനിസെഫിന്റെ "റേഡിയോ ചൗപൽ " എന്ന പെർഫോമൻസ് ഗേമിൽ പങ്കെടുത്തത്
ബിഹാർ, മണിപ്പൂർ, പശ്ചിമ ബംഗാൾ, ഒഡിഷ ,ആസാം എന്നീ സംസ്ഥാനങ്ങളും മത്സരത്തിൽ പങ്കെടുത്തു. ഏറ്റവും നല്ല പ്രകടനം നടത്തിയതിന് കേരളം ഒന്നാം സ്ഥാനത്തിനർഹയായി..
വൈദ്യുതി ബന്ധവും ഇന്റർനറ്റും മൊബൈൽ റിചാർജിംഗും ടിവിയും മൊബൈൽ ഫോണും പത്രങ്ങളുമെല്ലാം അപകട – രക്ഷാപ്രവർത്തന സന്ദേശങ്ങൾ കൈമാറുന്നതിൽ പരാജയപ്പെടുന്ന തരത്തിൽ രണ്ടാം നിലവരെ വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോൾ, രണ്ട് ബാറ്ററികളും ഒരു റേഡിയോ സെറ്റും എങ്ങനെ രക്ഷകരാകുന്നുവെന്ന കഥയാണ് കേരളം അവതരിപ്പിച്ചത്.
ആകാശവാണി പ്രതിനിധികളായി പ്രോഗ്രാം എക്സിക്യൂട്ടീവ്മാരായ  പി.വി.പ്രശാന്ത് കുമാർ (കണ്ണൂർ) .എം.ബാലകൃഷ്ണൻ (തൃശൂർ) .സി. കൃഷ്ണകുമാർ (ദേവികുളം) .സന്തോഷ് കുമാർ (തിരുവനന്തപുരം) എന്നിവരും
കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ പ്രതിനിധികളായി ഫാദർ ബിജോ തോമസ്- ഡയരക്ടർ (Radio Mattoli)
ഫാദർ സേവിയർ( -ഡയറക്ടർ – Radio Neithal)
. വിപിൻ രാജ് (പോഗ്രാം ഹെഡ് -Radio Media Village).നിർമ്മൽ മയ്യഴി(ഡയറക്ടർ -Radio Janvani ) എന്നിവരാണ് മൽസരത്തിൽ പങ്കെടുത്തത്.
പ്രളയകാല റേഡിയോ പ്രക്ഷേപണം, ഭാവിയിലെ ദുരന്ത സാഹചര്യങ്ങളിൽ നടത്തേണ്ട പ്രക്ഷേപണ രംഗത്തെ രക്ഷാപ്രവർത്തനങ്ങൾ, റേഡിയോ ജീവൻ രക്ഷാമാർഗ്ഗമാക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ എന്നിവയിൽ യുനിസെഫിനു മുന്നിൽ കൃത്യവും വ്യക്തവുമായ നിർദ്ദേശങ്ങൾ സമർപ്പിക്കാനും കേരള മോഡലിന് സാധിച്ചു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *