September 3, 2026

വാഹനങ്ങളുടെ കാർബൺ ഡെപ്പോസിറ്റ് ക്ലീൻ ചെയ്യാൻ വയനാട്ടിലും സൗകര്യം.

0
IMG-20190228-WA0011
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വാഹനങ്ങളുടെ എന്‍ജിനുകളുടെ ഉള്ളിലുണ്ടാകുന്ന കാര്‍ബണ്‍ ഡെപ്പോസിറ്റുകളെ ഇല്ലാതാക്കുന്ന ബയോ ബെയ്‌സിക് ഫോര്‍മുല പ്രകാരമുള്ള യു.എസ് ടെക്‌നോളജി ഉപയോഗിച്ചുള്ള വാഹനങ്ങളുടെ സര്‍വീസ് ജില്ലയില്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ പ്രഥമ സംരംഭം കമ്പളക്കാട് കെല്‍ട്രോണ്‍ വളവില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 'നോസ്റ്റൂ' കമ്പനിയാണ് വാഹനങ്ങളുടെ മൈലേജും പിക്കപ്പും വര്‍ധിപ്പിക്കുന്ന എന്‍ജിന്‍ ക്ലീനിങ് നടത്തുന്നത്. ജില്ലയില്‍ ജെ.ആര്‍ എന്റര്‍പ്രൈസസാണ് കമ്പനിയുടെ സര്‍വീസിങ് ഏറ്റെടുത്ത് നടത്തുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ വിപിന്‍, സാം, ഫ്രാന്‍സിസ് ജോസഫ്, കിരണ്‍ ലോറന്‍സ് എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *