October 14, 2025

കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് കൊല: മേപ്പാടി കടച്ചികുന്ന് മാമല സണ്ണിയുടെ മരണം കൊലപാതകം

0
IMG_20190228_175511

By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: 
മേപ്പാടി കടച്ചികുന്ന് മാമല സണ്ണിയുടെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു.  സംഭവവുമായി ബന്ധപ്പെട്ട്  കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സണ്ണിയുടെ സുഹൃത്ത് കൂടിയായ റഷീദിന്റെ അറസ്റ്റ് രേഖപ്പെടുത്തി.  
പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു..
കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള പ്രതികാരമായാണ് സുഹൃത്തൂ കൂടിയായ പ്രതി സണ്ണിയെ ഹെൽമറ്റ് കൊണ്ട് അടിച്ച് കൊലപെടുത്തിയത്… 
സണ്ണി മരിച്ചു എന്ന് കരുതിയ പ്രതി അപകട മരണമാക്കി ചിത്രീകരിക്കാനും ശ്രമിച്ചതായി കൽപ്പറ്റ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ പറഞ്ഞു .
ഹെൽമറ്റ് കൊണ്ട് തലക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും അടിച്ച് പരിക്കേൽപ്പിച്ചു തലക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്നും ഡിവൈഎസ് പി വ്യക്തമാക്കി .
.കഴിഞ്ഞ 24 ന് രാത്രി പത്ത് മണിയോടെയാണ് ഗുരുതര പരിക്കുകളുമായി സണ്ണിയെ റോഡരികിൽ കണ്ടെത്തിയത് .തൊട്ടടുത്ത ദിവസം സണ്ണി മരണപ്പെടുകയും ചെയ്തു.
റഷീദിന്റെ വീട് പണിക്ക് രണ്ട് ലക്ഷം രൂപ സണ്ണി സഹായിച്ചിരുന്നു ഈ തുക പല തവണ തിരികെ ആവശ്യപെട്ടെങ്കിലും റഷീദ് നൽകിയില്ല .
പണം തിരികെ കൊടുക്കാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രതി കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *