October 14, 2025

വനാവകാശം: സര്‍വേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും

0

By ന്യൂസ് വയനാട് ബ്യൂറോ

വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള അപേക്ഷകളിന്മേല്‍ നടപടി ഊര്‍ജിതമാക്കി. സര്‍വേ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിലവില്‍ രണ്ടു ടീമുകളാണ് സര്‍വ്വെ നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒരു സര്‍വ്വെ ഉപകരണം കൂടി ലഭ്യമാവുന്ന മുറയ്ക്ക് മറ്റൊരു സംഘം കൂടി ഇവര്‍ക്കൊപ്പം ചേരും. സര്‍വ്വെ ഉപകരണം ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍വേ ഡയറക്ടറോട് ആവശ്യപ്പെടാനും തീരുമാനിച്ചു. വാഹനസൗകര്യം പട്ടികവര്‍ഗ വികസനവകുപ്പ് ഏര്‍പ്പെടുത്തും. വനമേഖലകളില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സാങ്കേതിക തടസ്സങ്ങളുണ്ട്. ഇതു പരിഹരിക്കാന്‍ സബ് കലക്ടറുടെ അധ്യക്ഷതയില്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാരുടെ യോഗം ചേരും. സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ഡെപ്യൂട്ടി കലക്ടര്‍ ഇ പി മേഴ്‌സി, ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ പി വാണിദാസ്, വനം-സര്‍വേ വകുപ്പ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *