October 14, 2025

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ: കളിക്കളം നിറഞ്ഞു: ആരവം 2019 കലാശപോരാട്ടം ഇന്ന്

0
facebook_1551364649289

By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ  ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഫെബ്രുവരി 9-ന് ആരംഭിച്ച അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്ന് രാത്രി കലാശ പോരാട്ടം. ഫൈനൽ മത്സരത്തിൽ  സൂപ്പർ സ്റ്റുഡിയോ മലപ്പുറം കോഴിക്കോട്  റോയൽ ട്രാവൽസിനെ നേരിടും.  കുനി ങ്ങാരത്ത് അബൂട്ടി ഹാജി ആൻറ് പി.സി കേശവൻ മാസ്റ്റർ എവർറോളിംഗ് ട്രോഫിയും ഒന്നേകാൽ ലക്ഷം രൂപയുമാണ് വിജയികളെ കാത്തിരിക്കുന്നത്. രണ്ടാം സ്നക്കാർക്ക്  എഴുപത്തിയ്യായിരം രൂപയും  സഹദ് ഫാസിൽ റണ്ണർ അപ് ട്രോഫിയും ലഭിക്കും.  16 ടീമുകൾ മാറ്റുരച്ച ടൂർണ്ണമെൻറിൽ വാശിയേറിയ പോരാട്ടത്തിലൂടെയാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും  റോയൽ ട്രാവൽസ് കോഴിക്കോടും ഫൈനലിലെത്തിയത്. വെള്ളമുണ്ട ചാൻസിലേഴ്സ് ക്ലബ്ബും കെയർ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് സെവൻസ് ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ചാണ്  ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *