May 9, 2026

‘ശാസ്ത്രം തന്നെ ജീവിതം’ ശാസ്ത്രദിനാഘോഷം സംഘടിപ്പിച്ചു.

0
IMG-20190301-WA0044
By ന്യൂസ് വയനാട് ബ്യൂറോ
 
കുറുക്കന്‍മൂല ഗവ എല്‍ പി സ്‌കൂളില്‍ ശാസ്ത്രം തന്നെ ജീവിതം എന്ന ആപ്ത വാക്യത്തില്‍ ശാസ്ത്ര ദിനാഘോഷം സംഘടിപ്പിച്ചു. 
നിത്യജീവിതത്തില്‍ ശാസ്ത്രത്തിന്റെ ഇടപെടല്‍ എത്രമാത്രം ഉണ്ടെന്നും നാം അറിയാതെ പോലും ശാസ്ത്രം നമ്മളെ പൊതിഞ്ഞിരിക്കയാണെന്നും മനസ്സിലാക്കി തരുവാന്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ തിരുവനന്തപുരത്തിന്റെ സഹായത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. 
 
മാതൃ പി ടി എ പ്രസിഡന്റ് റീന അധ്യക്ഷയായ ചടങ്ങ് മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍ ശാസ്ത്രവിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്തു. റിട്ടയർഡ്  ശാസ്ത്ര അധ്യാപകന്‍ ജോണ്‍ മാത്യു രക്ഷിതാക്കള്‍ക്കായി "ശാസ്ത്രം ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ ശാസ്ത്രത്തിന് വേണ്ടി'' എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. മാസ്റ്റര്‍ അക്ഷയ് സി വി രാമനെ പരിചയപ്പെടുത്തി പ്രധാനാധ്യാപിക എസ് സത്യവതി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് രാജി കെ കുര്യാക്കോസ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ ശാസ്ത്ര പ്രശ്‌നോത്തരിക്ക് ബത്തേരി മാര്‍ ബസേലിയോസ് കോളേജിലെ ആനന്ദ് കെ എസ് നേതൃത്വം നല്‍കി.  പോസ്‌ററര്‍ രചനാ മത്സരം , ബോധവത്കരണ സെമിനാറുകള്‍ , സിനിമാ പ്രദര്‍ശനം എന്നിങ്ങനെ ഒരാഴ്ചയായി നടന്നു വന്ന പരിപാടിക്ള്‍ക്കാണ് ദേശീയ ശാസ്ത്രദിനത്തില്‍ സമാപ്തിയായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *