September 25, 2026

ഉദയ ഫുട്ബോൾ സമൂഹ വിവാഹം ഇന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: ഉദയ ഫുട്ബോളിനോടനുബന്ധിച്ച് അറക്കൽ കുടുംബത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സമൂഹ വിവാഹം മാർച്ച് 2ന് നടക്കും.രാവിലെ 10.30 ന് മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് 14 യുവതി യുവാക്കളുടെ മംഗല്ല്യഭാഗ്യം നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അറക്കൽ കുടുംബാംഗങ്ങളായ ജോയിയുടെയും ജോണിയുടെയും മതാവ് ത്രേസ്യാമ്മ ഉലഹന്നന്റെ സമരണക്കായി അറക്കൽ കുടുംബം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്.ജീവകാരുണ്യ പ്രവർത്തനത്തിന് എന്നും മാതൃകയായ കൊയിലേരി ഉദയ വായനശാല നടത്തുന്ന ഉദയ ഫുട്ബോളിനോടനുബദ്ധിച്ചാണ് യുവതി യുവാക്കളുടെ മംഗല്ല്യ സൗഭാഗ്യം ഒരുക്കുന്നത്. മലമേലദ്ധ്യക്ഷൻ മാർ ,ജനപ്രതിനിധികൾ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകരും ചടങ്ങിൽ സംബദ്ധിക്കും സമൂഹ വിവാഹത്തോടനുബദ്ധിച്ച് സാംസ്ക്കാരിക സമ്മേളനം സ്നേഹവിരുന്ന് എന്നിവയും ഉണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു. .
വാർത്താ സമ്മേളനത്തിൽ അറക്കൽ ജോണി, പി.ഷംസുദീൻ, കമ്മനമോഹനൻ, കൈപ്പാണി ഇബ്രാഹീം, ഫാദർ ജോമോൻ കമ്മന, ജാഫർ തമ്മട്ടാൻ, പി.കെ.കുഞ്ഞമദ് തുടങ്ങിയവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *