April 17, 2026

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ മധു എടച്ചനയുടെ ഫോട്ടോകളുടെ പ്രദർശനം ആരംഭിച്ചു.

0
01-1
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ മധു എടച്ചനയുടെ ഫോട്ടോകളുടെ പ്രദർശനം ആരംഭിച്ചു.

കേരള ലളിതകലാ അക്കാദമിയുടെ ഓണറബിൾ മെൻഷൻ ലഭിച്ച ഷാഡോ ഓഫ് നേച്ചർ എന്ന ചിത്രമുൾപ്പെടെ ജലവും ജീവനുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ആവർത്തിക്കുന്ന കാട്ടുതീയുടെ രൂക്ഷതയും, ജലക്ഷാമത്തിന്റെ ദൈന്യതയും വെളിപ്പെടുത്തുന്ന ചിത്രങ്ങൾ മനുഷ്യന്റെ വിവേകമില്ലായ്മക്ക്  നേരേ പിടിച്ച കണ്ണാടികളാണ്.

പ്രദർശനം മാർച്ച് 10 ന് അവസാനിക്കും.  രാവിലെ 9 മണി മുതൽ രാത്രി 8 വരെയാണ് പ്രദർശനസമയം.

ആർട്ടിസ്റ്റ് സണ്ണി മാനന്തവാടി പ്രദർശനം ഉദ്ഘാടനം ചെയ്തു. എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വൈത്തിരി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എ.കെ ഷിബു, പി.സുരേഷ് ബാബു, അരുൺ ഇ.വി, മധു എടച്ചന എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *