June 20, 2026

കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു

0
fire
By ന്യൂസ് വയനാട് ബ്യൂറോ
കേരള വനം വന്യജീവി വകുപ്പ് കോഴിക്കോട് ഡിവിഷന്‍ സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗവും ചക്കിട്ടപാറ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററും വിദ്യാര്‍ഥികള്‍ക്കായി കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. കാടിനോട് ചേര്‍ന്നുള്ള ആദിവാസി കോളനികളിലും തൊഴിലുറപ്പ് ഇടങ്ങളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലൂര്‍ ടൗണില്‍ നടത്തിയ കാട്ടുതീ പ്രതിരോധ റാലി സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം ടി ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി ഫോറസ്റ്റ് റെയിഞ്ച് ജീവനക്കാര്‍ റാലിയില്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ തെരുവ് നാടകം അവതരിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ജി അമ്പിളി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ ബീരാന്‍കുട്ടി, സനില്‍, ടി സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഒ എ ബാബു, പി കെ ഭാസ്‌ക്കരന്‍, കെ സുന്ദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *