May 9, 2026

വയനാട് പാർലമെന്റ് മണ്ഡലത്തിൽ ആന്റോ അഗസ്റ്റ്യൻ എൻ. ഡി.എ. സ്ഥാനാർത്ഥിയാകും.

0
IMG_20190305_135113
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : വയനാട് പാർലമെന്റ് മണ്ഡലത്തിൽ  ആന്റോ അഗസ്റ്റിന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായേക്കും . ബി.ഡി.ജെ.എസിന്റെ കയ്യിലുളള സീറ്റില്‍ ആന്റോ അഗസ്റ്റിനെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ക്രൈസ്തവ വോട്ടുകള്‍ ആന്റോ അഗസ്റ്റിനിലൂടെ പെട്ടിയിലാക്കാമെന്നാണ് ബി.ഡി.ജെഎസിന്റെയും എൻ. ഡി..എ.യുടെയും   പ്രതീക്ഷ.

എന്‍.ഡി.എ ബി.ഡി.ജെ.എസിന് നല്‍കിയ നാല് സീറ്റുകളില്‍ ഒന്നാണ് വയനാട്. പൊതുസമ്മതനായ സ്വതന്ത്രനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ ബി.ഡി.ജെ.എസ് സംസ്ഥാന കൗണ്‍സിലില്‍ തീരുമാനമായതോടെയാണ് ആന്റോ അഗസ്റ്റിന്  അവസരമൊരുക്കിയത്.  . കേരളാകോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗമാണ് കൽപ്പറ്റ വാഴവറ്റ സ്വദേശിയായ   ആന്റോ അഗസ്റ്റിന്‍. മത്സരിക്കാനുളള താത്പര്യം ആന്റോ പാര്‍ട്ടി നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു. അവസരം ലഭിക്കുകയാണെങ്കിൽ എൻ. ഡി.എ. സ്വതന്ത്രനായിരിക്കും ആന്റോ അഗസ്റ്റ്യൻ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *