കലാഭവന്‍ മണി അനുസ്മരണവും അനുസിതാരയ്ക്ക് സ്വീകരണവും 8 -ന് .
കല്‍പ്പറ്റ: സിംഗേഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ എട്ടിന് വൈകുന്നേരം 6.30ന് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് കലാഭവന്‍ മണി അനുസ്മരണവും സിനിമാതാരം അനുസിതാരയ്ക്ക് പൗരസ്വീകരണവും നല്‍കും. സിംഗേഴ്‌സിന്റെ ഗ്രൂപ്പിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ സിംഗേഴ്‌സ് ഗ്രൂപ്പിലെ ഗായകര്‍ അവതരിപ്പിക്കുന്ന പാട്ടുത്സവവും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഹരീഷ് നമ്പ്യാര്‍, സെക്രട്ടറി ബാബുരാജ് വൈത്തിരി, രക്ഷാധികാരി എന്‍.ഒ. ദേവസ്യ, വിക്രമന്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply