May 19, 2024

മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി ഈ സാമ്പത്തിക വർഷം തന്നെ നടപ്പിലാക്കണമെന്ന് ജോയിന്റ് കൗൺസിൽ

0
Img 8335
കൽപ്പറ്റ:  സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏർപ്പെടുത്താനുള്ള മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി ഈ സാമ്പത്തിക വർഷം തന്നെ നടപ്പിലാക്കണമെന്ന് ജോയിന്റ് കൗൺസിൽ വൈത്തിരി മേഖലാ സമ്മേളനം സർക്കാറിനോടഭ്യച്ചു.  ഗുരുതരമായ അസുഖങ്ങൾക്ക് ചികിൽസ വരുമ്പോൾ ആ തുക നിലവിലുള്ള സർക്കാർ പദ്ധതിയിൽ നിന്ന് തന്നെ അനുവദിക്കണം. കഴിഞ്ഞ ഒരു വർഷത്തിലധികമായി പദ്ധതി നടപ്പാക്കാൻ ഉത്തരവായിരുന്നു. എന്നാൽ ഇൻഷ്വറൻസ് കമ്പനികളിൽ നിന്നും ടെണ്ടർ ലഭിക്കാനുള്ള കാലതാമസം കൊണ്ട് ഇതുവരെ പദ്ധതി നടപ്പീ ലാക്കാൻ കഴിഞ്ഞില്ല. ആയതിനാൽ സ്റ്റേറ്റ് ഇൻഷ്വറൻസ് വകുപ്പിനെ ചുമതലയേൽപ്പിക്കണം, ഒരു ജീവനക്കാരനിൽ നിന്നും 300 രൂപ പ്രകാരം പ്രീമിയം തീരുമാനിച്ചിട്ടുണ്ട്. ഇതു പ്രകാരം 10 ലക്ഷം ജീവനക്കാരിൽ നിന്നും 3600 കോടി രൂപ വർഷത്തിൽ ലഭിക്കും.

    സമ്മേളനം ജോയിൻറ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം സഖാവ്.എൻ. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് സഖാവ്. എ.സി. രാധിക  അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി.എൻ മുരളീധരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു , മേഖലാ സെക്രട്ടറി ആർ. ശ്രീനു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എം.കെ രാമകൃഷ്ണൻ, പി. സൂപ്പി, കെ.വി.മനോജ്, ആൻറണി  എഡ്വർഡ്, നൗഷാദ്, പി.ടി. വിജയൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *