May 8, 2024

ഡ്രംസിൽ വിസ്മയം തീർത്ത് ഡോക്ടർ ശ്യാം സൂരജ് ശ്രദ്ധേയനാകുന്നു.

0
Img 20190306 Wa0042

മാനന്തവാടി: ഡ്രംസിൽ വിസ്മയം തീർത്ത് ശ്രദ്ധേയനാവുകയാണ് മാനന്തവാടി സ്വദേശി ഡോക്ടർ ശ്യാം സൂരജ്, ബാങ്ക്ളുരു ആസ്ഥാനമായി ശ്യാം സ്ഥാപിച്ച ഡ്രംസ് ഇവൻസ് ഓഫ് ഇന്ത്യ ഇന്ത്യക്കകകത്തും പുറത്തും നിരവധി വേദികളിൽ ഡ്രംസ് കൊണ്ട് മായാജാലം തീർക്കുകയാണ്, ആഫ്രിക്കൻ പരമ്പരാഗത സംഗീതമാണ് ഡ്രംസ് ഇവൻസ് പ്രധാനമായും പിന്തുടരുന്നത്, ആഫ്രീക്കൻ സംഗീത ഉപകരണങ്ങളായ കലാ ബാഷ്., ബലാ ഫോൺ. ടോക്കിംഗ് ഡ്രം.പലോനോ ഗോ ഡ്രംസ്.ജെംമ്പെ ഡ്രംസ് എന്നിവയാണ് വേദികളിൽ പ്രധാനമായും ഉപയോഗിക്കുന്നത്, ഇതിനിടെ ഇന്ത്യക്കകത്തും പുറത്തും 1500 വേദികളിൽ കലാപരിപാടികൾ അവതരിപ്പിച്ച ശ്വാമിനെ തേടി നിരവധി പുരസക്കാരങ്ങളും എത്തിയിട്ടുണ്ട്, സും ഡെൽഹി ഗ്ളോബൽ ലീഡർ അവാർഡ്.ഗ്ളോബൽ മ്യൂസിക്കൽ ഐക്കൺ അവാർഡ്.ജി ടി എഫ് വേൾഡ് അവാർഡ്. നാഷണൽ എൻ ജി ഒ – സി എസ് ആർ സമ്മിറ്റ് അവാർഡ് എന്നിവ ശ്വാമിന്റ് മികവിന്റ് അംഗീകാരങ്ങളാണ്, സംഗീത രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കോമൺ വെൽത്ത് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ശ്യാമിനെ ആദരിച്ചു, ഘാന സ്വദേശികളായ ഇമ്മാനുവൽ. ഡേവിഡ്.ടോം ബോച്ച എന്നിവർ ഉൾപ്പെടെ 6 ഓളം വിദേശ കലാകാരൻമാരഡ്രംസ് ഇവൻസ് ഓഫ് ഇന്ത്യയുടെ വേദികളിൽ സജീവമാണ്,      ആഫ്രീക്കൻ സംഗീതത്തെ ഇന്ത്യൻ വേദികളിൽ പരിചയപ്പെടുത്തുക എന്നതാണ് വേദികളിൽ പ്രധാനമായും ഉദ്ദേശിക്കുന്നത്,   ഇന്റർ ആക്ടീവ് ഡ്രമമിംഗ് ആണ് വേദികളിൽ അവതരിപ്പിക്കുന്നത്, ഇതിലൂടെ സംഗീത ആസ്വാദകരും വേദിയിലെ കലാകാരനും സംഗീതത്തിന്റ് ഒരേ തലത്തിലേക്ക് എത്തിചേരുന്നു എന്നതാണ് ഇതിന്റ് പ്രത്യേ കത,    മാനന്തവാടി മൈത്രി നഗർ ഐറിഷ് ഭവനിൽ പരേതനായ രവിയുടെയും പ്രഭയുടെയും മകനാണ് ശ്യാം സൂരജ്,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *