April 19, 2024

രണ്ട് മാവോയിസ്റ്റുകൾ എത്തി: പത്ത് പേർക്കുള്ള ഭക്ഷണവും 50,000 രൂപയും ചോദിച്ചു: ശേഷം വെടിവെയ്പ്പ്:

0
സി.വി.ഷിബു

കൽപ്പറ്റ: വയനാട് വൈത്തിരിയിൽ ആദ്യം എത്തിയത് രണ്ട് മാവോയിസ്റ്റുകൾ .മലയാളം നന്നായി സംസാരിക്കുന്നയാളും തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന യാളുമായിരുന്നു ഇവർ. സിവിൽ ഡ്രസ്സിലായിരുന്നു ഇരുവരും . വൈത്തിരി ഉപവൻ റിസോർട്ടിന്റെ വന ഭാഗത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന റസ്റ്റോറന്റിൽ രാത്രി എട്ട് മണിയോടെ എത്തിയ ആദ്യം ഭക്ഷണം ചോദിച്ചു. പത്ത് പേർക്കുള്ള ഭക്ഷണമാണ് ആവശ്യപ്പെട്ടത്. 50,000 രൂപയും ആവശ്യപ്പെട്ടു. പണം തങ്ങളുടെ കൈയിൽ ഇല്ലന്നും താഴെ ഭാഗത്തുള്ള റിസപ്ഷനിൽ ചെല്ലണമെന്നും റസ്റ്റോറന്റിലെ ജീവനക്കാർ പറഞ്ഞു .ഭക്ഷണം പാകം ചെയ്യുമ്പോഴേക്കും വരാമെന്ന് പറഞ്ഞ് മാവോയിസ്റ്റുകൾ റിസപ്ഷനിലേക്ക് പോയ സമയം ജീവനക്കാർ പോലീസിനെ വിളിച്ചു വരുത്തി. ഒമ്പത് മണിയോടെ തട്ടർബോൾട്ട് എത്തി  ഗെയിറ്റിന് സമീപത്ത് വെടിവെയ്പ് തുടങ്ങി. ഏറ്റുമുട്ടലിനിടെ ഒരാൾ മറിഞ് വീണു. ഇയാളാണ് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് . മറ്റേയാൾ കാട്ടിലേക്ക് ഓടിക്കയറി . പിന്നാലെ തണ്ടർ ബോൾട്ടും .പുലർച്ചെ നാലര വരെയും കാട്ടിനുള്ളിൽ നിന്ന് വെടിയൊച്ച കേട്ടുവെന്ന് സമീപവാസികൾ പറഞ്ഞു. മൃതദേഹം റിസോർട്ടനുള്ളിലാണ്. സ്ഥലത്ത് പോലീസ് വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *