October 24, 2026

ഏറ്റുമുട്ടലിൽ പോലീസുകാർക്ക് പരിക്കില്ല: മരിച്ച മാവോയിസ്റ്റ് മഞ്ചേരി പാണ്ടിക്കാട് സ്വദേശി : മൃതദേഹം കോഴിക്കോട്ടേക്ക്

0
IMG_20190307_093355
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഇന്നലെ രാത്രി ഏറ്റുമുട്ടലുണ്ടായ വൈത്തിരി ഉപവൻ റിസോർട്ടിൽ പോലീസുമായുള്ള ഏറ്റ് മുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ്  മഞ്ചേരി പാണ്ടിക്കാട് സ്വദേശി സി.പി. ജലീലിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും. വയനാട് ജില്ലാ കലക്ടർ എ.ആർ. അജയകുമാർ, സബ് കലക്ടർ എൻ.എസ്. കെ. ഉമേഷ്,  കണ്ണൂർ ഐ.ജി. ബൽറാം കുമാർ ഉപാധ്യായ ,വയനാട് എസ്.പി. കറുപ്പസ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ നടന്നത്. എന്നാൽ ഏറ്റുമുട്ടലിൽ പോലീസിൽ ആർക്കും പരിക്കില്ലന്ന് സ്ഥിരീകരിച്ചു. രണ്ട് പോലീസുകാർക്ക് പരിക്കുണ്ടന്ന് നേരത്തെ സംശയമുണ്ടായിരുന്നു. .മുപ്പത് അംഗ തണ്ടർബോൾട്ടിന്റെ സംഘം ഇപ്പോഴും വൈത്തിരി വനത്തിൽ  തിരച്ചിൽ നടത്തുന്നുണ്ട്: 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *