September 27, 2026

ഓപ്പറേഷൻ അനാകോണ്ട: മാവോയിസ്റ്റ് വേട്ട തുടരുമെന്ന് ഐ.ജി ബൽറാം കുമാർ ഉപാധ്യായ .

0
IMG-20190307-WA0023
By ന്യൂസ് വയനാട് ബ്യൂറോ
ഓപ്പറേഷൻ അനാകോണ്ട: മാവോയിസ്റ്റ് വേട്ട തുടരുമെന്ന് ഐ.ജി ബൽറാം കുമാർ ഉപാധ്യായ . 

സി.വി. ഷിബു.

കൽപ്പറ്റ:  മലബാറിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിൽ പോലീസ് നടത്തുന്ന ഓപ്പറേഷൻ അനാക്കോണ്ട എന്ന  മാവോയിസ്റ്റ് വിരുദ്ധ നടപടി തുടരുമെന്ന്  കണ്ണൂർ റേഞ്ച് ഐ.ജി.ബൽറാം കുമാർ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി വിവിധ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാവോയിസ്റ്റ്  വിരുദ്ധ നടപടി തുടങ്ങിയിരുന്നു . ഡിസംബറിലാണ് ഓപ്പറേഷൻ അന്നാകോണ്ട ആരംഭിച്ചത്. മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ടെങ്കിലും  ഇത് തുടരും. പട്ടികജാതി പട്ടിക വർഗ്ഗക്കാർ ഉൾപ്പെടുന്ന പൊതു ജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും   സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പോലീസിനുണ്ട്. കോളനികളിൽ വന്ന് അരിക്കും ഭക്ഷണ സാധനങ്ങളും പണവും ആവശ്യപ്പെടുന്ന പതിവ് ഉണ്ടന്നും  ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിരുന്നുവെന്നും  അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് വിരുദ്ധ കാര്യങ്ങളിൽ കേരള പോലീസും തണ്ടർബോൾട്ടും ആന്റി നക്സൽ സ്ക്വാഡും ഒരുമിച്ചാണ് നടപടി സ്വീകരിക്കുന്നത്. വൈത്തിരിയിൽ സ്വയം രക്ഷക്കായാണ് പോലീസ് മാവോയിസ്റ്റിനെ വെടിച്ചതെന്നും  ഐ.ജി. പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *