April 20, 2024

വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി: പോസ്റ്റ് മോർട്ടം നാളെ

0
Img 20190307 Wa0007
വയനാട് വൈത്തിരിയിൽ പോലീസ് വെടിവെയ്പിൽ  മാവോയിസ്റ്റ് നേതാവ്  സി.പി. ജലീൽ മരിച്ചു. 
സി.വി. ഷിബു.
കൽപ്പറ്റ: വൈത്തിരി ഉപവൻ റിസോർട്ടിൽ  പോലീസ് വെടിവെയ്പിൽ  മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ (26)മരിച്ചു.ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ജലീൽ കൊല്ലപ്പെട്ടത്. 
 പോലീസും മാവോയിസ്റ്റുകളും ഒട്ടും പ്രതീക്ഷിക്കാതെയാണ്  വെടിവെയ്പ് നടന്നതെന്നാണ് റിപ്പോർട്ട്.   റിസോർട്ടിലെ റസ്റ്റോറന്റിൽ ഭക്ഷണം ആവശ്യപ്പെട്ട്  രണ്ട് മാവോയിസ്റ്റുകൾ എത്തി ഒരു മണിക്കുറിന് ശേഷം പോലീസെത്തുമ്പോൾ ഭക്ഷണപ്പൊതികളുമായി മടങ്ങി പോകാനൊരുങ്ങുകയായിരുന്നു ഇരുവരും. ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ പതിനായിരം രൂപ റിസോർട്ടിലെ ജീവനക്കാർ  കൊടുത്തു. ബാക്കി തുക എ.ടി.എമ്മിൽ നിന്ന് എടക്കാനായി ഒരു ജീവനക്കാരൻ പുറത്തു പോയി മടങ്ങി വരുന്നത് കാത്തു നിൽക്കുന്നതിനിടെയാണ്  വൈത്തിരി പോലീസ് സ്റ്റേഷനിൽ നിന്ന് തണ്ടർ ബോൾട്ടും എത്തുന്നത്. . അപ്രതീക്ഷിതമായി പോലീസിനെ കണ്ടവർ  പോലീസ് വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. . വെടികൊണ്ട് പോലീസ്  വാഹനത്തിന് കേടുപാട് പറ്റിയിട്ടുണ്ട്. 
  ഇതിനിടെ ഇവരിലൊരാൾ നാടൻ തോക്കും  ഗ്രനേഡും ജീവനക്കാരെ കാണിച്ചിരുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്.    
പോലീസ് വെടിവെയ്പിപിനിടെ മാവോയിസ്റ്റുകൾ മുകൾ ഭാഗത്തെ വനത്തിലേക്ക് ഓടി ക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് ജലീലിന് പിന്നിൽ നിന്ന് വെടി കൊണ്ടത്. തലയുടെ പിൻഭാഗത്ത് നിന്ന് വെടിയുണ്ട തലയോട്ടിയിലൂടെ കണ്ണിന്റെ സമീപത്തുകൂടി പുറത്തേക്ക് പോയി. മറ്റൊരു വെടിയുണ്ട തോളിലും കൊണ്ടു.   അൽപ്പസമയത്തിനകം തന്നെ ഇയാൾ മരിച്ചുവെന്നാണ് കരുതുന്നത്. പോലീസ്   തുരുതുരാ വെടി വെച്ചപ്പോൾ  രണ്ടാമത്തെയാൾക്കും വെടികൊണ്ട് സാരമായ പരിക്കേറ്റു.  ഇയാൾ വനത്തിലേക്ക് ഓടി മറഞ്ഞു. തിരച്ചിൽ നടത്താൻ പോലീസ് ശ്രമിച്ചെങ്കിലും  വനത്തിൽ വെടിയൊച്ച കേട്ടതിനെ തുടർന്ന് തിരച്ചിൽ വേണ്ടന്ന് വച്ചു. ഇയാൾ പോയ വഴിയിൽ ധാരാളം രക്തം വാർന്ന് പോയിട്ടുണ്ട്. വ്യാഴാഴ്ച  രാവിലെയാണ് പോലീസ് നായയുടെ സഹായത്തോടെ വീണ്ടും തിരച്ചിൽ നടത്തിയത്. റിസോർട്ടിൽ എത്തിയവർ പത്ത് പേർക്കുള്ള ഭക്ഷണം  ആവശ്യപ്പെട്ടിരുന്നതിനാൽ കൂടുതൽ പേർ ഉണ്ടായിരുന്നുവെന്നും  അവർ പരിക്കേറ്റയാളെ രക്ഷപ്പെടുത്തിയിട്ടുണ്ടാകാമെന്നും സംശയമുണ്ട്. 
വൈത്തിരിയിൽ സ്വയം രക്ഷക്കായാണ് പോലീസ് മാവോയിസ്റ്റിനെ വെടിച്ചതെന്ന്   ഐ.ജി. പറഞ്ഞു.
 ബുധനാഴ്ച  രാത്രി ഏറ്റുമുട്ടലുണ്ടായ വൈത്തിരി ഉപവൻ റിസോർട്ടിൽ പോലീസുമായുള്ള ഏറ്റ് മുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ    മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. . വയനാട് ജില്ലാ കലക്ടർ എ.ആർ. അജയകുമാർ, സബ് കലക്ടർ എൻ.എസ്. കെ. ഉമേഷ്,  കണ്ണൂർ ഐ.ജി. ബൽറാം കുമാർ ഉപാധ്യായ ,വയനാട് എസ്.പി. കറുപ്പസ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ നടന്നത്.  ഏറ്റുമുട്ടലിൽ പോലീസിൽ ആർക്കും പരിക്കില്ലന്ന് സ്ഥിരീകരിച്ചു. രണ്ട് പോലീസുകാർക്ക് പരിക്കുണ്ടന്ന് നേരത്തെ സംശയമുണ്ടായിരുന്നു. .മുപ്പത് അംഗ തണ്ടർബോൾട്ടിന്റെ സംഘം  വൈത്തിരി വനത്തിൽ  തിരച്ചിൽ നടത്തി. :
 മലബാറിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിൽ പോലീസ് നടത്തുന്ന ഓപ്പറേഷൻ അനാക്കോണ്ടഎന്ന  മാവോയിസ്റ്റ് വിരുദ്ധ നടപടി തുടരുമെന്ന്  കണ്ണൂർ റേഞ്ച് ഐ.ജി.ബൽറാം കുമാർ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി വിവിധ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാവോയിസ്റ്റ്  വിരുദ്ധ നടപടി തുടങ്ങിയിരുന്നു . ഡിസംബറിലാണ് ഓപ്പറേഷൻ അന്നാകോണ്ട ആരംഭിച്ചത്. മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ടെങ്കിലും  ഇത് തുടരും. പട്ടികജാതി പട്ടിക വർഗ്ഗക്കാർ ഉൾപ്പെടുന്ന പൊതു ജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും   സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പോലീസിനുണ്ട്. കോളനികളിൽ വന്ന് അരിക്കും ഭക്ഷണ സാധനങ്ങളും പണവും ആവശ്യപ്പെടുന്ന പതിവ് ഉണ്ടന്നും  ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിരുന്നുവെന്നും  അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് വിരുദ്ധ കാര്യങ്ങളിൽ കേരള പോലീസും തണ്ടർബോൾട്ടും ആന്റി നക്സൽ സ്ക്വാഡും ഒരുമിച്ചാണ് നടപടി സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.     മഞ്ചേരി പാണ്ടിക്കാട്  ചെറുകപ്പള്ളിൽ പരേതനായ ഹംസയുടെയും   അലീമയുടെയും ഒമ്പത് മക്കളിൽ ആറാമത്തെ മകനാണ്    സി.പി. ജലീൽ . മരണത്തിൽ ദുരൂഹതയുണ്ടന്നും മജിസ്റ്റീരിയൽ അന്വേഷണം വേണമെന്നും സഹോദരൻ സി.പി. റഷീദ് പറഞ്ഞു.  മാവോയിസ്റ്റ് കബനി ദളത്തിന്റെ പ്രചാരണ വിഭാഗം ചുമതലയാണ് ജയിലിനുണ്ടായിരുന്നതെന്നും ആയുധമെടുത്തുള്ള പോരാട്ടത്തിൽ പങ്കെടുക്കാറില്ലന്നും റഷീദ് പറഞ്ഞു. അതു കൊണ്ടു തന്നെയാണ് സംശയമെന്ന് മനുഷ്യാവകാശ പ്രവർത്തകരും പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *