April 26, 2024

മാവോയിസ്റ്റ് നേതാവ് സി.പി.ജലീലിന്റെ മരണത്തിൽ മജിസ്റ്റീരിയൽ അന്വേഷണം വേണം: മൃതദേഹം സംസ്കരിക്കാൻ വിട്ടു നൽകണമെന്നും സഹോദരൻ.

0
Img 20190307 Wa0021
മാവോയിസ്റ്റ് നേതാവ് സി.പി.ജലീലിന്റെ മരണത്തിൽ മജിസ്റ്റീരിയൽ അന്വേഷണം വേണം: മൃതദേഹം സംസ്കരിക്കാൻ വിട്ടു നൽകണമെന്നും സഹോദരൻ.  

കല്‍പ്പറ്റ: വയനാട്ടില്‍ നടന്ന  മാവോയിസ്റ്റ് – പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കബനീ ദളം നേതാവ്     സി.പി. ജലീലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരന്‍ സി.പി. റഷീദ് മാധ്യമങ്ങളോട് പറഞ്ഞു. മാവോയിസ്റ്റുകളെ നിയമപരമായി നേരിടുന്നതിന് പകരം വ്യാജ ഏറ്റുമുട്ടലുകളും കൊലകളും നടത്തുന്നത് ശരിയല്ല. ബുധനാഴ്ച രാത്രി വെടിയേറ്റ ജലീലിനെ വ്യാഴാഴ്ച രാവിലെ വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കാത്തതില്‍ ദുരൂഹതയുണ്ട്. ജലീലിനെ പിടികൂടിയ ശേഷം വെടിവച്ചതോ, വെടിയേറ്റയാളുടെ മരണം ഉറപ്പിക്കുന്നതിനോ ആണ് പോലീസ് ശ്രമിച്ചത്. ഇത്   രണ്ടും  മനുഷ്യാവകാശ ലംഘനമാണെന്ന്  ഇവർ പറഞ്ഞു.  അല്ലങ്കിൽ  കൊല്ലുക എന്ന ഉദ്ദേശത്തോടെ പോലീസ് വെടിവച്ചതാണോയെന്ന് സംശയിക്കുന്നതായും റഷീദ് പറഞ്ഞു. 
സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടലില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. മാവോയിസ്റ്റ് പ്രവര്‍ത്തകര്‍   ആളുകൾ പെട്ടെന്ന് രിക്കാൻ  ഉപയോഗിക്കുന്ന   മിലിട്ടറി  പച്ച നിറത്തിലുള്ള വേഷത്തിന് പകരം വേഗം തിരിച്ചറിയുന്ന നീല ഷര്‍ട്ട് ധരിച്ചാണ് ജലീൽ ധരിച്ചത്  '  . വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് സംശയിക്കുന്നതിന് ഇതും കാരണമാണ്. 
ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ശീലം മോവോയിസ്റ്റുകള്‍ക്കില്ല. എന്നാല്‍ റിസോര്‍ട്ടിലെത്തി ഭീഷണിപ്പെടുത്തി പണം വാങ്ങി എന്നുപറയുന്നത് വിശ്വസിക്കാനാവില്ല. മാവോയിസ്റ്റുകളെ മോശക്കാരായി ചിത്രീകരിക്കാനും കൊലപാതകത്തെ ന്യായീകരിക്കാനുമാണ് പോലീസ് ശ്രമിക്കുന്നത്. സഹോദരന്റെ മൃതദേഹം കാണുന്നതിനും പോലീസ് അനുവദിച്ചില്ല. സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയായതിനുശേഷമാണ് മൃതദേഹം കാണാന്‍ പോലീസ് അനുവദിച്ചത്. സഹോദരന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതിയ്ക്ക് രസീത് നല്‍കാന്‍പോലും ആദ്യം വിസമ്മതിച്ചു. മൃതദേഹം വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് പാണ്ടി്ടിക്കാട്ടെ വീട്ടുവളപ്പിൽ  മൃതദേഹം സംസ്ക്കരിക്കും .. 
ബുധനാഴ്ച രാത്രി 9.30 മുതല്‍  വ്യാഴാഴ്ച   രാവിലെ 4.30 വരെ വെടിവയ്പ്  നടന്നു എന്നതും സംശയിക്കേണ്ടതാണന്ന് ഇവർ പറഞ്ഞു. . ഇത്രയും മണിക്കൂറുകള്‍ വെടിവയ്പ്പ് നടത്താനുള്ള സംവിധാനം പോലീസിനോ മാവോയിസ്റ്റ് സംഘത്തിനോ ഉണ്ടെന്ന് കരുതാന്‍ വിഷമമാണെന്നും അദ്ദേഹം പറഞ്ഞു. വെടിവയ്പ്പില്‍ പരിക്കേറ്റെന്ന് കരുതുന്ന വേല്‍മുരുകനെ കണ്ടെത്തുന്നതിനോ ചികിത്സ ലഭ്യമാക്കാനോ പോലീസ് ശ്രമിച്ചിട്ടില്ല. മാവോയിസ്റ്റുകളെ നിയമപരമായി നേരിടുന്നതിന് പകരം കൊലചെയ്യുന്ന രീതി ഭരണകൂടം അവസാനിപ്പിക്കണം. നിയമം നല്‍കുന്ന പരിരക്ഷ മാവോയിസ്റ്റുകള്‍ക്കും ലഭിക്കണം. ഭരണകൂട ഭീകരതയുടെ അവസാനത്തെ ഇര മാത്രമാകണം സഹോദരനെന്നും മറ്റാര്‍ക്കും ഇത് സംഭവിക്കരുതെന്നും റഷീദ് പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരായ സി.കെ. ഗോപാലന്‍, പി.ജി. ഹരി, ഷാന്റോ ലാല്‍, ശ്രീകാന്ത് എന്നിവരും  വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *