April 20, 2024

മുഖ്യമന്ത്രിയുടെ ഹരിത അവാർഡ് :അപേക്ഷ ക്ഷണിച്ചു

0
ശുചിത്വ-മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശസ്ഥാപനങ്ങൾക്ക് ഹരിതകേരളം മിഷൻ ഏർപ്പെടുത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ ഹരിത അവാർഡ് – 2019 ന് അപേക്ഷ ക്ഷണിച്ചു. മികച്ച ഗ്രാമപഞ്ചായത്തുകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമാണ് പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകൾക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവാർഡുകൾ നൽകും. ബ്ലോക്ക് പഞ്ചായത്തുകൾക്കും നഗരസഭകൾക്കും സംസ്ഥാനതലത്തിലുമാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ഓരോ തദ്ദേശസ്ഥാപനവും മൂന്ന് സെറ്റ് അപേക്ഷകൾ വീതം ആവശ്യമായ അനുബന്ധ രേഖകളും വിവരങ്ങളും ഉൾപ്പെടുത്തി ഹരിതകേരളം മിഷന്റെ അതത് ജില്ലാ കോർഡിനേറ്റർമാർക്കാണ് അപേക്ഷ സമർപ്പിക്കേൺത്. 2019 മാർച്ച് 30 നാണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. ഹരിതകേരളം മിഷൻ രൂപീകരിച്ചതിനു ശേഷം തദ്ദേശസ്ഥാപനങ്ങൾ വഴി ഇതുവരെ നടന്ന പ്രവർത്തനങ്ങളാണ് അപേക്ഷയിൽ വ്യക്തമാക്കേൺത്. ഹരിതകേരളം മിഷന്റെ ഉപമിഷനുകളായ ശുചിത്വ -മാലിന്യ സംസ്‌കരണം, ജലസംരക്ഷണം-ജലസമൃദ്ധി, കൃഷി വികസനം-സുജലം സുഫലം എന്നിവയിലൂടെ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിനായി പരിഗണിക്കുന്നത്.  നിർദ്ദിഷ്ട അപേക്ഷാ ഫോറവും വിശദവിവരങ്ങളും ഹരിതകേരളം മിഷന്റെ ംംം.വമൃശവേമാ.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റിൽ ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *