April 24, 2024

മനുഷ്യത്വത്തിന്റെ മഹനീയ മാതൃക തീർത്ത്‌ ഡബ്ല്യൂ.ഒ. വി.എച്ച്. എസ്. എസിലെ വിദ്യാർത്ഥികളുടെ സെന്റോഫ്‌ പാർട്ടി .

0
Img 20190307 Wa0048
മുട്ടിൽ: രണ്ട് വർഷത്തെ ഹയർ സെക്കൻഡറി സ്കൂൾ ജീവിതത്തിനൊടുവിൽ കലാലയത്തിൽ നിന്നും വിട വാങ്ങുമ്പോൾ കാരുണ്യത്തിന്റെ കരങ്ങൾ തങ്ങളുടെ സഹപാഠിക്ക് നേരെ നീട്ടി മുട്ടിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ വേറിട്ട മാതൃകയായി.  കൗമാരക്കാരുടെ യാത്രയയപ്പ് ആഘോഷങ്ങൾ വിലപിടിപ്പുള്ള വസ്ത്രങ്ങൾ വാങ്ങിയും കളറുകൾ വാരി വിതറിയും കാതടപ്പിക്കുന്ന ശബ്ദ സംഗീത ചുവടുകൾക്ക്‌ വഴി മാറിയപ്പോൾ  യാത്രയയപ്പിന്റെ വൈകാരികത ഇല്ലാതായി കൊണ്ടിരിക്കുന്ന ന്യൂ ജനറേഷൻ കാലഘട്ടത്തിൽ നന്മയുടെ മാതൃകയായി മുട്ടിൽ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരൻ ജൻഷീറിന് ഓട്ടോമാറ്റിക് വീൽചെയർ സമ്മാനിച്ചു. ജന്മനാ  കാലുകൾക്ക് വൈകല്ല്യമുള്ള ജൻഷീറിന് ഇനി  മുതൽ  പരസഹായമില്ലാതെ സ്വയം സഞ്ചരിക്കാം. കേരളത്തെ നടുക്കിയ പ്രളയകാലത്ത് തന്റെ കുറവുകൾ ഒന്നും വകവെക്കാതെ  മറ്റുള്ളവരെപോലെ ജനങ്ങളിലേക്കിറങ്ങി സഹായ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ തന്റെ സുഹൃത്തുക്കൾക്കൊപ്പം  ജൻഷീറുമുണ്ടായിരുന്നു. കൂടാതെ സ്കൂളിലെ എൻ.എസ്.എസ്സിലെ സജീവ പ്രവർത്തകനാണ് ജൻഷീർ. സ്കൂളിൽ നിന്ന് പഠനയാത്ര പോയപ്പോൾ ജൻഷീറിന് ഇലക്ട്രോണിക് വീൽ ചെയറിൽ ഇരുന്ന് യാത്ര ചെയ്യാൻ അവസരം ലഭിച്ചിരുന്നു അന്ന് ഇതുപോലൊന്ന് വാങ്ങണം എന്ന് ആഗ്രഹമുണ്ടായിരുന്നു. യാത്രയയപ്പ് യോഗത്തിനായി സ്വരുക്കൂട്ടിയ തുക ഇത്തരത്തിൽ ചെലവഴിക്കണമെന്ന ചിന്ത കുട്ടികൾ പങ്ക് വെച്ചപ്പോൾ മാനേജ്മെന്റും അധ്യാപകരും പി. ടി. എ യും പൂർണമായും അതിനെ പിന്തുണച്ചു. ഒരു ലക്ഷത്തോളം രൂപ വിദ്യാർത്ഥികൾ പിരിച്ചു നൽകിയപ്പോൾ ബാക്കി തുക മുട്ടിൽ ഫൈറ്റ് ഫോർ ലൈഫിന്റെ കോർഡിനേറ്ററായ അക്ബർ അലിഖാനുമാണ് നൽകിയത്.വയനാട് ജില്ലാ സബ്കളക്ടർ   ഉമേഷ് എൻ എസ്‌ കെ  ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.ഡബ്ല്യൂ. എം. ഒ പ്രസിഡണ്ട്  കെ. കെ. അഹമ്മദ് ഹാജി, അദ്ധ്യക്ഷത വഹിച്ചു. പി . ടി. എ പ്രസിഡന്റ്  സിറാജ് ,ഫൈറ്റ് ഫോർ ലൈഫ് കോർഡിനേറ്റർ  അക്ബർ അലിഖാൻ, അബ്ദുൾ റസാഖ്‌,  രസിത് അശോകൻ കോഴിക്കോട് , പി. യൂസഫ്  മാസ്റ്റർ വയനാട് , ബഷീർ  കെ.സി, പി.എ. ജലീൽ,മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
( റിപ്പോർട്ട്: കെ. ജാഷിദ് )
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news