March 29, 2024

ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം നാളെ കാട്ടിക്കുളത്ത് .

0
മാനന്തവാടി: ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാസമ്മേളനം നാളെ    കാട്ടിക്കുളം വയനാട് ഗേറ്റിലെ പി. രവീന്ദ്രൻ നഗറിൽ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10- ന് പതാക ഉയർത്തും. തുടർന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് പി. ചാത്തുകുട്ടി അധ്യക്ഷത വഹിക്കും. 
12- ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരും  എ.ഐ.എൽ.യു സംസ്ഥാന ഭാരവാഹികളും പങ്കെടുക്കും. സ്വാഗതസംഘം കൺവീനർ ജോഷി മുണ്ടയ്ക്കൽ, ചെയർമാൻ ടി.വി. സുഗതൻ,  എ.ഐ.എൽ.യു മാനന്തവാടി യൂണിറ്റ് പ്രസിഡന്റ് ഷാജു.കെ.ജോസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *