April 26, 2024

മാവോയിസ്റ്റുകളെ വളർത്തിയതിൽ സി.പി.എമ്മും കോൺഗ്രസും മറുപടി പറയണമെന്ന് എം.ടി. രമേശ്.

0
Img 20190310 Wa0026
കൽപ്പറ്റ:   മാവോയിസ്റ്റുകളെ  വളർത്തിയതിൽ സി.പി.എമ്മും കോൺഗ്രസും മറുപടി പറയണമെന്ന് ബി.ജെ. പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.പരിവർത്തന യാത്രക്ക് കൽപ്പറ്റയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
ഭീകരതയോടും ശത്രുരാജ്യത്തോടും സന്ധി ചെയ്യുന്നവരല്ല ബി.ജെ.പി. യെന്നും മാവോയിസ്റ്റുകൾ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ നശിപ്പിക്കുന്നവരാണന്നും  എം.ടി. രമേശ് പറഞ്ഞു.  പകൽ വെട്ടത്തിൽ പോലും വിലസാൻ  മാവോയിസ്റ്റുകൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചതിൽ നിന്ന് കോൺഗ്രസിനു . സി.പി.ഐ.ക്കും സി.പി. എമ്മും ഒഴിവാക്കാൻ കഴിയില്ല ആദിവാസികൾക്ക് വേണ്ടി ചിലവഴിക്കുന്ന പണം എവിടെ പോയി അന്വേഷിക്കണം. . രാജ്യദ്രോഹികൾക്ക് പരവതാനി വിരിക്കുന്നവരായി ഇടതു പക്ഷവും വലതുപക്ഷവും മാറി. ശബരി മല ക്ഷേത്രം തകർക്കാൻ സി.പി. എം. ശ്രമിച്ചപ്പോൾ  വിശ്വാസികൾക്ക് മനസ്സ് വ്രണപ്പെട്ടിട്ടുണ്ട്.
 വിശ്വാസികൾക്കൊപ്പം ആര് നിന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം .വയനാട് പാർലമെന്റ് മണ്ഡലത്തിലും വികസനം സാധ്യമാക്കാൻ മോദി വീണ്ടും അധികാരത്തിൽ വരണം.
 മാവോയിസ്റ്റുകളെ  വളർത്തിയതിൽ സി.പി.എമ്മും കോൺഗ്രസും മറുപടി പറയണമെന്ന് എം.ടി. രമേശ് പറഞ്ഞു. ചടങ്ങിൽ  ബി.ജെ. പി.  ജില്ലാ പ്രസിഡണ്ട് സജി ശങ്കർ അധ്യക്ഷത വഹിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *