March 29, 2024

വടക്കനാട് കൊമ്പനെ മയക്ക് വെടി വെച്ച് പിടിച്ചു: ഇനി മുത്തങ്ങ ആന പന്തിയിൽ

0
Img 20190311 091449
ബത്തേരി : നീണ്ട നാളത്തെ ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ വടക്കനാട് കൊമ്പനെ മയക്ക് വെടി വെച്ച്  പിടികൂടി. . രാവിലെ ഏഴ് മണിയോടെ
മയക്കുവെടി വച്ച ശേഷം മുത്തങ്ങ ആന പന്തിയിലെ നീലകണ്ഠൻ, പ്രമുഖ, സൂര്യന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് മുത്തങ്ങയിലെ ആന കൊട്ടിലിലേക്ക് മാറ്റും. വടക്കനാട് കൊമ്പനെ ഇന്നലെ പിടികൂടാനുള്ള ശ്രമം വിഫലമായിരുന്നു. 
കല്ലൂർ കൊമ്പന്റെ പഴയ കൂട് വടക്കനാട് കൊമ്പനായി ഒരുക്കിയാണ് വനപാലകർ നടപടി തുടങ്ങിയത്. രണ്ട് പേരെ കൊലപ്പെടുത്തി ഭീതിപരത്തുകയും കാര്‍ഷിക വിളകള്‍ നശിപ്പിച്ച് വടക്കനാട് പ്രദേശത്തെ കര്‍ഷകജനതയുടെ സ്വൈര്യ ജീവിതം തകര്‍ക്കുകയും ചെയ്ത കൊമ്പനെ  വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടും. മുത്തങ്ങ ആന പന്തിയിലെ കുങ്കിയാനകളുടെ സഹായത്തോടെയാണ് കൊമ്പനെ തളയ്ക്കുക. ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും വനം വകുപ്പ് പൂര്‍ത്തിയാക്കി.പ്രദേശവാസികളുടെ ഏറെ നാളത്തെ പ്രതിഷേധത്തിനു ശേഷമാണ് കൊമ്പനെ  പിടികൂടുന്നത്. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്നും ലഭിക്കുന്ന സിഗ്‌നല്‍ പ്രകാരം വടക്കനാട് വനമേഖലയില്‍തന്നെയാണ് കൊമ്പനുള്ളത്. . പിന്നീട് ഉന്നത വനപാലകരുടെ നിര്‍ദ്ദേശപ്രകാരമായിരിക്കും തുടര്‍ നടപടികള്‍. കൊമ്പനെ മുത്തങ്ങയിലായിരിക്കും പരിചരിക്കുകയെെന്ന്  സി.സി.എഫ് അഞ്ജന്‍കുമാര്‍ പറഞ്ഞു.രണ്ട് വര്‍ഷം മുമ്പ് പിടികൂടിയ കല്ലൂര്‍കൊമ്പനെ പാര്‍പ്പിച്ച കൊട്ടിലിനു സമീപത്താണ് വടക്കനാട് കൊമ്പനും കൂടൊരുക്കിയിരിക്കുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *