April 25, 2024

കുതിക്കാനൊരുങ്ങി കാഞ്ഞിരങ്ങാട് നിരവില്‍പുഴ ലെവലൈസ്ഡ് റോഡ് : പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

0
Img 20190311 Wa0114
പനമരം: മാനന്തവാടി കുറ്റ്യാടി കോഴിക്കോട് സംസ്ഥാന പാതയ്ക്ക് ഒടുവില്‍ ശാപമോക്ഷം വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന റോഡിന് നവകേരള നിര്‍മിതിയുടെ ഭാഗമായി 16.5 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കിയാണ് കാഞ്ഞിരങ്ങാട് മുതല്‍ നിരവില്‍പുഴ വരെയുള്ള രണ്ടാം ഘട്ടനിര്‍മാണം, തരുവണ കാഞ്ഞിരങ്ങാട് റോഡിന്റെ ആദ്യഘട്ടം നിര്‍മാണ പ്രവര്‍ത്തി ത്വരിതഗതിയില്‍ നടന്നുവരികയാണ് രണ്ടാം ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ കോഴിക്കോടേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ സുഗമപാതയായി ഇത് മാറും. നിര്‍ദിഷ്ട മൈസൂര്‍ കുറ്റ്യാടി കോഴിക്കോട് ദേശീയപാതയ്ക്കും പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തിലൂടെ വേഗം കൈവരും നിലവില്‍ 5.5 മീറ്ററാണ്  റോഡിന്റെ വീതി ഇത് 7 മീറ്ററാക്കി  ആകെ 12 മീറ്ററാക്കി മെക്കാഡം ടാറിങ് ചെയ്യും ബസ്‌ബേ, സീബ്രാ ലൈന്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഓവുചാലുകളും ശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിക്കും ഏഷ്യയിലെ തന്നെ പ്രമുഖ സഹകരണ സ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘമാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്
തൊണ്ടര്‍നാട് പഞ്ചായത്തിന്റെ ആസ്ഥാനമായ കോറോത്ത് നടന്ന ചടങ്ങില്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷനായി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു ,  തൊണ്ടര്‍നാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി ഫ്രാന്‍സിസ് , വികസന കാര്യസ്ഥിരം അധ്യക്ഷന്‍ വി സി സലീം , ക്ഷേമകാര്യ സ്ഥിരം അധ്യക്ഷ കെ എ മൈമൂനത്ത് , ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി കേശവന്‍ മാസ്റ്റര്‍ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രീത രാമന്‍ , വിവിധ പാര്‍ട്ടി പ്രതിനിധികളായ വി കെ രണദേവന്‍, പ്രമോദ് മാസ്റ്റര്‍ , ഇ പി ശിവദാസന്‍ മാസ്റ്റര്‍ , പടയന്‍ അബ്ദുള്ള ,സി മമ്മൂട്ടി , വ്യാപാരി വ്യവസായി ഏകോപന സമിതി കോറോം സെക്രട്ടറി സിബി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു പിഡബ്ലൂഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ നിരത്ത് വിഭാഗം ഹരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു
തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് പി എ കുര്യാക്കോസ് സ്വാഗതവും പിഡബ്ലൂഡി അസി എന്‍ജിനിയര്‍ നിരത്ത് വിഭാഗം അര്‍ച്ചന സി ആര്‍ നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *