March 29, 2024

കവർച്ചാ കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി: ജില്ല വിട്ടതായി സൂചന: അന്വേഷണം ക്രൈം ബ്രാഞ്ചിന്.

0
Img 20190311 Wa0151
 
കൽപ്പറ്റ: 
 
കവർച്ചാ കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.ജില്ല വിട്ടതായി സൂചന: അന്വേഷണം  ക്രൈം ബ്രാഞ്ചിന്. 
 

ഇതര സംസ്ഥാന തൊഴിലാളികളെ കവർച്ച നടത്തിയ പ്രതിയാണ്  പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടത്. ഞായറാഴ്ച്ച  രാത്രിയിൽ കൽപ്പറ്റ സ്റ്റേഷനിലാണ് സംഭവം. വൈത്തിരി തളിപ്പുഴ ലക്ഷം വീട് കോളനിയിലെ മായൻക്കര ഷാനിബ് (23 ) ആണ് സ്റ്റേഷനിലെ പാറാവുകാരനെ തള്ളി മാറ്റിയ ശേഷം ഇറങ്ങി ഓടിയത്. പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. നിരവധി കേസുകളിൽ പ്രതിയാണ് ഷാനിബ് .ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് അടക്കമുള്ളവരെ ആക്രമിച്ചാണ് പ്രതി രക്ഷപ്പെട്ടത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *