April 20, 2024

മാതൃകാ പെരുമാറ്റചട്ടം: ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

0

Ø തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പ് പ്രഖ്യാപിച്ചതും തുടരുന്നതുമായ സര്‍ക്കാര്‍ പദ്ധതികള്‍ തുടരാം.
Ø വെള്ളപ്പൊക്കം, വരള്‍ച്ച മുതലായ പ്രകൃതിക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ആശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടരാം.
Ø മൈതാനങ്ങള്‍ പോലെയുള്ള പൊതു സ്ഥലങ്ങള്‍ യാതൊരു പക്ഷഭേദവുമില്ലാതെ തെരെഞ്ഞെടുപ്പ് യോഗങ്ങള്‍ നടത്തുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും അനുവദിക്കണം.
Ø മറ്റ് രാഷ്ട്രീയ കക്ഷികളോടും സ്ഥാനാര്‍ത്ഥികളോടുമുള്ള വിമര്‍ശനം അവരുടെ നയങ്ങളും പരിപാടികളും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മാത്രമായിരിക്കണം.
Ø സമാധാനപരമായ വ്യക്തിജീവിതത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം
Ø പൊതുയോഗങ്ങള്‍ നടത്തുന്നതിന്റെ തീയ്യതിയും സമയവും മുന്‍കൂട്ടിത്തന്നെ പോലീസധികാരികളെ അറിയിക്കുകയും ആവശ്യമായ അനുവാദം വാങ്ങുകയും വേണം
Ø യോഗങ്ങള്‍ നടത്താനുദ്ദേശിക്കുന്ന ഏതെങ്കിലും സ്ഥലത്ത് എന്തെങ്കിലും നിരോധന ഉത്തരവുകള്‍ നില നില്‍ക്കുന്നുണ്ടെങ്കില്‍ അത് മാനിക്കണം
Ø ഉച്ചഭാഷിണികളുടെ ഉപയോഗത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം
Ø പ്രകടനങ്ങള്‍ ആരംഭിക്കുന്ന സ്ഥലവും സമയവും, കടന്നുപോകുന്ന റൂട്ട്, അവസാനിക്കുന്ന സ്ഥലം, സമയം മുതലായവ മുന്‍കൂട്ടി തീരുമാനിച്ച് പോലീസിന്റെ മുന്‍കൂര്‍ അനുവാദം ലഭ്യമാക്കണം.
Ø പ്രകടനങ്ങള്‍ ഗതാഗത തടസ്സമുണ്ടാക്കാതെ നോക്കണം 
Ø പ്രകടനങ്ങളില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ ബാഡ്ജുകളോ തിരിച്ചറിയല്‍ കാര്‍ഡുകളോ ധരിക്കണം
Ø രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്കുനല്‍കുന്ന അനൗദ്യോഗിക സ്ലിപ്പുകള്‍ വെള്ള പേപ്പറിലായിരിക്കുകയും ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെയോ, സ്ഥാനാര്‍ത്ഥിയുടെയോ പേരോ ചിഹ്നമോ ഉണ്ടായിരിക്കുകയോ ചെയ്യരുത്.
Ø പ്രചരണ കാലത്തും പോളിംഗ് ദിവസവും വാഹന ഉപയോഗം നിശ്ചിത വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നു മാത്രമേ പാടുള്ളൂ.
Ø തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി ഇല്ലാതെ വോട്ടര്‍, സ്ഥാനാര്‍ത്ഥി, ഏജന്റുമാര്‍ എന്നിവരൊഴികെ മറ്റാര്‍ക്കും പോളിംഗ് ബൂത്തില്‍ പ്രവേശനമില്ല.
Ø ജാതി മത ഭാഷാപരമായ വിദ്വേഷങ്ങള്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ഇടപെടരുത്.
Ø വ്യക്തിഹത്യ ഉണ്ടാക്കുന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ പാടില്ല.
Ø ദേവാലയങ്ങള്‍ ഇലക്ഷന്‍ പ്രചാരണത്തിന് ഉപയോഗിക്കരുത്.
Ø പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കല്‍, വോട്ടര്‍മാരെ ഭയപ്പെടുത്തുക, പോളിംഗ് ബൂത്തുകളുടെ 100 മീറ്റര്‍ പരിധിക്കുള്ളിലുള്ള വോട്ടര്‍മാരെ സ്വാധീനിക്കുക, തെരെഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച് അടുത്ത 48 മണിക്കൂറിനുള്ളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുക, പോളിംഗ് ബൂത്തുകളിലേക്കോ, തിരിച്ചോ വോട്ടര്‍മാരെ വാഹനങ്ങളിലെത്തിക്കുക എന്നിവയെല്ലാം മാതൃകാ പെരുമാറ്റ ചട്ടലംഘനങ്ങളാണ്. 
Ø നോട്ടീസുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തോ, മതിലുകളിലോ പതിക്കുന്നതിന് അവരുടെ മുന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കണം
Ø ഒരു രാഷ്ട്രീയ കക്ഷിയുടെ പൊതുയോഗം നടത്തിക്കൊണ്ടിരിക്കുന്ന സ്ഥലത്തുകൂടി മറ്റൊരു രാഷ്ട്രീയ കക്ഷിയുടെ പ്രകടനം കടന്നുപോകാതെ ശ്രദ്ധിക്കണം.
Ø മറ്റു രാഷ്ട്രീയ കക്ഷികളുടെ പോസ്റ്ററുകളോ, ബാനറുകളോ നശിപ്പിക്കുകയോ എടുത്തു മാറ്റുകയോ ചെയ്യരുത്.
Ø ഉച്ച ഭാഷിണികള്‍ രാവിലെ 6 മണിക്ക് മുന്‍പും രാത്രി 10 മണിക്ക് ശേഷവും ഉപയോഗിക്കാന്‍ പാടില്ല. ഉച്ചഭാഷിണി ഉപയോഗത്തിന് ബന്ധപ്പെട്ട പോലീസ് അധികാരികളുടെ അനുവാദം നിര്‍ബന്ധമാണ്.
Ø ഇലക്ഷന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട എന്തു പരാതികളും തെരെഞ്ഞെടുപ്പ് നിരീക്ഷകന്‍, റിട്ടേണിംഗ് ഓഫീസര്‍, സെക്ടര്‍ മജിസ്‌ട്രേറ്റ് മുതലായവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാം.
Ø പൊതു ഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ച് യാതൊരുവിധ തെരെഞ്ഞെടുപ്പ് പരസ്യങ്ങളും നല്‍കാന്‍ പാടില്ല
Ø സി.വിജില്‍  മാതൃകാ പെരുമാറ്റ ചട്ടത്തില്‍ ഏതെങ്കിലും ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് സി. വിജില്‍ ആപ്പ് മുഖേന പ്രസ്തുത ലംഘനത്തിന്റെ ഫോട്ടോ, വീഡിയോ സഹിതം പരാതി നല്‍കാം. ആപ്പില്‍ അപ് ലോഡ് ചെയ്യാം.  ആപ്പ് തുറന്ന് 5 മിനിറ്റിനുള്ളില്‍ പരാതി അപ് ലോഡ് ചെയ്യാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *