April 19, 2024

പെരുമാറ്റച്ചട്ട ലംഘനം : മൊബൈൽ ആപ്ലിക്കേഷൻ വഴി പരാതികൾ അറിയിക്കാം.

0
വിരല്‍ തുമ്പില്‍ വിജില്‍ ആപ്ലിക്കേഷന്‍
കൽപ്പറ്റ: 

  തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം വോട്ടര്‍മാര്‍ക്കു തന്നെ തടയാനുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സിറ്റിസണ്‍സ് വിജില്‍ (സി-വിജില്‍) ആപ്ലിക്കേഷനിലൂടെ ചട്ടലംഘനം മിനിറ്റുകള്‍ക്കുള്ളില്‍ റിട്ടേണിങ് ഓഫിസറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിയും വിധത്തിലാണ് കമ്മീഷന്റെ ഇടപെടല്‍. ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോയോ വീഡിയയോ എടുത്ത് ആപ്പില്‍ അപ്‌ലോഡ് ചെയ്താല്‍ പരാതിയായി പരിഗണിക്കും. പരാതി ജില്ലയിലെ കണ്‍ട്രോള്‍ റൂമിലേക്കാണ് എത്തുക. ജിയോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാവും. പരാതി അപ്‌ലോഡ് ചെയ്തു കഴിയുന്നതോടെ ഒരു യുണീക് ഐഡി ലഭിക്കും. ഇതിലൂടെ ഇതിന്റെ ഫോളോഅപ്പ് മൊബൈലില്‍ തന്നെ ട്രാക്ക് ചെയ്യാന്‍ വോട്ടര്‍ക്കു കഴിയും. ഒരാള്‍ക്ക് ഒന്നിലധികം ചട്ടലംഘനം റിപോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. പരാതിക്കാരന്റെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ആപ്പിന്റെ ദുരുപയോഗം തടയുന്നതിനുള്ള ഫീച്ചറുകള്‍ ഇതില്‍ തന്നെയുണ്ട്. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഫോട്ടോയോ വീഡിയയോ ക്ലിക്ക് ചെയ്തതിനു ശേഷം സംഭവം റിപോര്‍ട്ട് ചെയ്യാന്‍ അഞ്ചു മിനിറ്റ് ലഭിക്കും. നേരത്തെ റെക്കോഡ് ചെയ്ത വീഡിയോകളും പഴയ ഫോട്ടകളും അപ്‌ലോഡ് ചെയ്യാന്‍ സാധ്യമല്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *