April 19, 2024

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വയനാട് ജില്ലാ സമ്മേളനം 15, 16 തിയ്യതികളിൽ മാനന്തവാടിയിൽ

0

മാനന്തവാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു ) ഇരുപത്തി ഏഴാമത് വയനാട് ജില്ലാ സമ്മേളനം മാർച്ച് 15, 16 തിയ്യതികളിൽ മാനന്തവാടിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ  സമ്മേള നത്തിൽ അറിയിച്ചു.ആദ്യ ദിവസം രാവിലെ 9.30ന്  ഓഫീസേഴ്സ് ക്ളബ്ബ് പരിസരത്ത് ആരംഭിക്കുന്ന പ്രകടനം സമ്മേളന നഗരിയായ മുൻസിപ്പൽ ടൗൺ ഹാളിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം ഒ ആർ കേളു എം എൽ എ ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയർമാൻ വി ആർ പ്രവീജ് സ്വാഗതം ആശംസിക്കും.സംഘടന സംസ്ഥാന പ്രസിഡണ്ട് എൻ സദാശിവൻ നായർ മുഖ്യ പ്രഭാഷണം നടത്തും. മികച്ച ഗ്രന്ധ ശാല പ്രവർത്തകനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ മംഗലശ്ശേരി മാധവൻ, ഡെറാഡൂണിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ എം എഫ് ഫ്രാൻസിസ് എന്നീ പെൻഷൻകാരെ ചടങ്ങിൽ ആദരിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന സാംസ്ക്കാരിക പരിപാടികൾ സംസ്ഥാന വൈസ് പ്രസിഡണ്ട് എം സി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.തുടർന്ന് പെൻഷൻകാരായ കലാകാരൻമാരുടെ രംഗാവതരണം, കവിയരങ്ങ്, നാടൻ പാട്ടുകൾ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.രണ്ടാം ദിവസം രാവിലെ 10.30 ന് മാനതവാടി ഗവ യു പി സ്കൂൾ അങ്കണത്തിൽ ചേരുന്ന കൗൺസിൽ യോഗം പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും ചർച്ച ചെയ്ത് അംഗീകരിക്കും. ഉച്ചക്ക് 2 മണിക്ക് ചേരുന്ന പുതിയ കൗൺസിൽ യോഗം പുതിയ വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കും.വാർത്ത സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് പി രാജൻ, സംസ്ഥാന വൈസ് പ്രസി: എം സി കുര്യാക്കോസ് ,ജില്ലാ സെക്രട്ടറി എസ് സി ജോൺ, ടി ഗോപിനാഥൻ, കെ പി സുകുമാരൻ, ജമാലുദ്ദീൻ കുട്ടി എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *