April 19, 2024

വാൾ എഴുന്നെള്ളിച്ചു: വയനാടിന്റെ ദേശീയ മഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കം

0
Img 20190314 201946
മാനന്തവാടി – രണ്ടാഴ്ച നീണ്ടു നിൽക്കുന്ന വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി വാൾ എഴുന്നെള്ളിപ്പ് ചടങ്ങ് നടന്നു. എടവക പള്ളിയറ ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും ഗജവീരന്റെയും അകമ്പടിയോടെ വ്യാഴാഴ്ച സന്ധ്യയോടെയാണ് വാൾ എഴുന്നെള്ളിച്ച് വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചത്.കണ്ണൻ നമ്പൂതിരിയാണ് വാളേന്തിയത്. വള്ളിയൂർക്കാവ് ദേവസ്വം ട്രസ്റ്റിമാരായ ഏച്ചോം ഗോപി ,ഇ.പി.മോഹൻദാസ്, ടി. രത്നാകരൻ ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ അഡ്വ.എം.വേണുഗോപാൽ, പി.വി.സുരേന്ദ്രൻ, സന്തോഷ് ജി.. നായർ, തുണ്ടത്തിൽ വിജയൻ ,സി.ഗിരീഷ്, പള്ളിയറ ക്ഷേത്ര ഭാരവാഹികളായ പുനത്തിൽ കൃഷ്ണൻ എം.മുരളിധരൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മാർച്ച് 28ന് ഉത്സവം സമാപിച്ച് ഏഴാം നാളാണ് വാൾ തിരികെ എഴുന്നെള്ളിക്കുക .
വയനാടിന്റെ ദേശീയ മഹോത്സവം മാനന്തവാടി ശ്രീ വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്  ഇതോടെ വെള്ളിയാഴ്ച   തുടക്കമാകും. ..
മാർച്ച് 15 മുതൽ 28 വരെയാണ് വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം നടക്കുന്നത് 15 ന് രാവിലെ 9.30ന് താഴെ കാവിന് സമീപം ആഘോഷ കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം സബ്ബ് കലക്ടർ എൻ.എസ്.കെ.ഉമേഷ് നിർവ്വഹിക്കും . ദിവസവും മേലെക്കാവിലും താഴെ കാവിലെ ഓപ്പൺ സ്റ്റേജിലും വ്യത്യസ്തങ്ങളായ പരിപാടികൾ നടക്കും മേലെ കാവിൽ ദിവസവും ക്ഷേത്രആചാരങ്ങളുമായി ബന്ധപ്പെട്ട പരിപാടികളാണ് നടക്കുക. ചിത്രരചന, അക്ഷരശ്ലോക മത്സരം, തിരുവാതിര, ആദ്ധ്യാത്മിക പ്രഭാഷണം, നങ്ങ്യാർ കൂത്ത്, ഓട്ടൻതുള്ളൽ, ചാക്ക്യാർകൂത്ത് തുടങ്ങിയ പരിപാടികൾ മേലെക്കാവിൽ ദിവസവും ഉണ്ടാവും. താഴെ കാവിൽ നൃത്തനൃത്ത്യങ്ങൾ, കലാസന്ധ്യാ ,ഗാനമേള തുടങ്ങിയ പരിപാടികളും നടക്കും. ഉത്സവത്തിന്റെ ഏഴാം ദിവസമായ മാർച്ച് 21 ന് താഴെ കാവിൽ കൊടിയേറ്റം നടക്കും. 24 ന് ഒപ്പനയ്ക്ക് പോകും 25 ന് ഒപ്പന വരവും നടക്കും .അന്ന് വൈകിട്ട്  6.30ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ.വാസു മാസ്റ്റർ ഉദ്ഘാടനം ചെയ്യും .28ന് താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള അടിയറ വരവുകളും തുടർന്ന്  ആറാട്ട് എഴുന്നള്ളത്തും ആറാട്ടും  നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *