July 14, 2026

പള്ളിക്കുന്ന് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ അഴിമതിയെന്ന് സി.പി. എം.

0
IMG-20190315-WA0060
By ന്യൂസ് വയനാട് ബ്യൂറോ
 പള്ളിക്കുന്ന് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ 2015 മുതൽ ആരംഭിച്ച കെട്ടിട നിർമാണത്തിൽ വ്യാപക  ക്രമക്കേട് നടന്നതായി സി പി എം ഏച്ചോം  ലോക്കൽ കമ്മിറ്റി അംഗങ്ങൾ കൽപ്പറ്റയിൽ  വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. . .ഭരണ സമിതി യോഗം തിരഞ്ഞെടുത്ത സബ് കമ്മറ്റി, സംഘം രേഖകൾ പരിശോധിച്ചപ്പോൾ 30,56,994 (മുപ്പത് ലക്ഷത്തി അമ്പത്തി ആരായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിനാല്) രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച  യന്ത്രങ്ങൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. കെട്ടിട നിർമ്മാണത്തിനായി ജില്ലാ ബാങ്കിൽ നിന്നും എടുത്ത 60 ലക്ഷത്തോളം രൂപയുടെ വായ്പാ തിരിച്ചടവും ബാധ്യതയാണ്.
        ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും അനാസ്ഥയ്ക്ക് പരിഹാരം ഉണ്ടായിട്ടില്ല. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, അഴിമതി ഭരണം തുടരുന്ന  പള്ളിക്കുന്ന് ക്ഷീരോത്പാദക സംഘത്തിന്റെ നിലവിലുള്ള ഭരണസമിതി പിരിച്ചുവിട്ട് ഉടൻ തിരെഞ്ഞെടുപ്പ് നടത്തണമെന്നും ലോക്കൽ കമ്മിറ്റി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *