July 14, 2026

ജീവിതമാണ് ലഹരി: വിമുക്തി കിറ്റി ഷോ ആരംഭിച്ചു.

0
IMG-20190315-WA0062
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി  സംഘടിപ്പിക്കുന്ന ലഹരി വിമുക്ത പരിസരം 'വിമുക്തി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ എച്ച്.ഐ.എം.യു.പി സ്കൂളിൽ വെച്ച് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ മാത്യൂസ് ജോൺ നിർവഹിച്ചു. ജില്ലയിലെ വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളും, ചുറ്റുപാടും ലഹരി വിമുക്ത പരിസരമാക്കലാണ് പദ്ധതിയുടെ ലക്ഷ്യം. ജീവിതമാണ് ലഹരി എന്ന പ്രമേയത്തിൽ വിദ്യാർത്ഥികൾക്ക് ആസ്വാദകരമായ കിറ്റി ഷോ വിനോദ് എറണാകുളം അവതരിപ്പിച്ചു. സ്കൂൾ മനേജർ അഡ്വ. മൊയ്തു കല്ലങ്കോടൻ അധ്യക്ഷത വഹിച്ചു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.ജെ ടോമി മദർ പി.ടി.എ സാജിത ആശംസകൾ അർപ്പിച്ചു.  
സൈമൺ കെ.എം., മനോഹരൻ കെ., ശ്രീധരൻ കെ., ഷാഫി .ഒ, അൻവർ കലോളി, സന്തോഷ്, അമീൻ റാഷിദ്  തുടങ്ങിയവർ സംബന്ധിച്ചു.റ്റാജി എം. തോമസ് സ്വാഗതവും ജാഫർ പി.കെ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *