July 14, 2026

വയനാട് ഉൾപ്പടെ മൂന്ന് മണ്ഡലത്തിൽ ഗോത്ര സ്ഥാനാർത്ഥികൾ

0
IMG-20190315-WA0059
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പട്ടികജാതി പട്ടിക വർഗ്ഗക്കാരോടുള്ള  രാഷ്ട്രീയ പാർട്ടികളുടെ  അവഗണനക്കെതിരെ 
വയനാട് അടക്കം മൂന്ന് മണ്ഡലങ്ങളിൽ ആദിവാസി സംഘടനകൾ സ്ഥാനാർത്ഥിയെ നിർത്തും.
വയനാട് ,തൃശൂർ ,തിരുവനന്തപുരം എന്നീ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് സോഷ്യൽ ആന്റ് കൾച്ചറൽ മൂവ്മെന്റ് ഫോർ ട്രൈബൽ യൂത്ത് .(ഗോത്ര)യുടെ നേതൃത്വത്തിൽ വിവിധ ആദിവാസി സംഘടനകൾ സംയുക്തമായാണ് സ്ഥാനാർത്ഥിയെ നിർത്തുകയെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വയനാട് മണ്ഡലത്തിൽ ആദിവാസി ദലിത് വോട്ടർമാരായി രണ്ട് ലക്ഷത്തോളം വോട്ടർമാർ ഉണ്ട്. അതിനാൽ തന്നെ ആദ്യം വയനാട് മണ്ഡലത്തിൽ ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് ഗോത്ര ചെയർമാൻ ബിജു കാക്കത്തോട് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *