ഒമ്പത് ലക്ഷം രൂപ ചിലവിൽ നിർധനർക്ക് പശുവിനെ നൽകി മാനവ സേവ സൻസ്ഥൻ

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   കൽപ്പറ്റ:    പ്രളയം സർവ്വതും തകർത്തെറിഞ്ഞ വയനാട്  ജില്ലയിലെ     പൊഴുതന അതിജീവനത്തിന്റെ പാതയിലാണ്.നിരവധി സന്നദ്ധ സംഘടനകളാണ് പലവിധ സഹായങ്ങളുമായി ഇതേ വരെ  എത്തിയത്.ഭക്ഷ്യ കിറ്റുകളും, ഗൃഹോപകരണങ്ങളും മുതൽ വീടും സ്ഥലവും വരെ  പലരും സംഭാവനയായി നൽകി.ഇതിൽ ഏറ്റവും പ്രധാന സംഭാവനയായി നൽകിയ സംഘടനയാണ് ഗൊരഖ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കയിൽ താമസമാക്കിയ ഇന്ത്യക്കാരുടെ കൂട്ടായ്മയായ മാനവ സേവ സൻസ്ഥൻ. 
          പ്രളയത്തിന്റെ ആദ്യ നാളുകളിൽ 25000 രൂപ ഓരോന്നിനും വില വരുന്ന നൂറോളം ഗൃഹോപകരണ കിറ്റുകളാണ് ഇവർ പൊഴുതനയിൽ എത്തിച്ചത്. 
ഇപ്പോഴിതാ 9 ലക്ഷം രൂപ ചിലവിൽ 18 നിർദ്ധനർക്ക് പശുവിനെ വാങ്ങി നൽകിയിരിക്കുന്നു .പ്രളയാനന്തരം കാലാവസ്ഥയിലുണ്ടായ മാറ്റം വയനാടിന്റെ കാർഷിക മേഖലയെ ആകമാനം ബാധിച്ചിട്ടുണ്ട്. കൂടുതൽ കർഷകർ പശു വളർത്തലിലേക്ക് തിരിയുന്നതായാന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇതു മനസ്സിലാക്കിയാണ് പശുക്കളെ വാങ്ങി നൽകാൻ മാനവ സേവാ സംഘo പശുക്കളെ ഡൊണേറ്റ ചെയ്യാൻ തയ്യാറായത്. സേവന പ്രവർത്തനങ്ങൾ വീടു നിർമ്മാണത്തിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സംഘം.10 നിർന്ധനർക്ക് വീട് വെച്ച നൽകാമെന്നും സംഘം ഏറ്റിട്ടുണ്ട്. 
      സംസ്ഥാന ഗവണ്മെൻ്റിൻ്റെ 1000 ദിനാഘോഷ വേളയിൽ ഫെബ്രുവരി 21ന് ആരോഗ്യവകുപ്പ് മന്ത്രി  കെ കെ ശൈലജയാണ് ചെക്ക് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. വിതരണം എൻ. എച്ച്. എം. ഡി.പി.എം.  ഡോ: . അഭിലാഷ്  പൊഴുതനയിൽ  നിർവ്വഹിച്ചു. സി.എച്ച്.  മമ്മി,സി.യുസഫ്, എ.എൻ.  ഭാസി, ഷാഹിന, അഫ്സൽ പള്ളിപ്പാറ, തുടങ്ങിയവർ ചടങ്ങിൽ സാംസാരിച്ചു     വയനാട്  ലോക്സഭാ മണ്ഡലത്തില്‍ വോട്ടെടുപ്പിനു ഉപയോഗിച്ച മുഴുവന്‍ വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ  വോട്ടെണ്ണല്‍ കേന്ദ്രങ്ങത്തിലെ സ്‌ട്രോങ് റൂമിലേക്കു മാറ്റി. സ്ട്രോങ് ...
Read More
     ജില്ലയില്‍  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗിന് കാരണമായത് ജനങ്ങളുടെ ഉയര്‍ന്ന ജനാധിപത്യബോധമാണെന്ന്  ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ ഉത്സവമാക്കി തീര്‍ത്ത മുഴുവന്‍ ...
Read More
കാറുകൾക്ക് മുകളിൽ  മരം കടപുഴകി വീണു രണ്ടു കാറുകൾ തകർന്നുകൽപ്പറ്റ: കൽപ്പറ്റയിൽ വൈകിട്ട് ഉണ്ടായ കനത്ത മഴയിലും കാറ്റിലും  മരം കടപുഴകി വീണു. കൽപ്പറ്റ ലിയോ  ആശുപത്രിക്ക് സമീപം ...
Read More
വയനാട്ടിൽ പോളിംഗ് ശതമാനം ഉയർന്നു:   സർവ്വകാല റെക്കോർഡായി   80.27 ശതമാനം. സി.വി.ഷിബുകൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ച വയനാട് പാർലമെന്റ് മണ്ഡലത്തിൽ  അവസാന കണക്കിൽ പോളിംഗ് ശതമാനം ...
Read More
കൽപ്പറ്റ: ഒരു കല്യാണ വീട്ടിൽ കയറി വരുന്ന പ്രതീതിയാണ് മാനന്തവാടി വെള്ളമുണ്ട സെന്റ് ആൻസ് പോളിംഗ് സ്റ്റേഷനിലേക്ക് കയറിവന്ന വോട്ടർക്ക് ആദ്യം അനുഭവപ്പെട്ടത്. . കുലച്ച വാഴയും, ഇളനീർ കുലയും, കുരുത്തോല തോരണവും ...
Read More
പുതുശേരിക്കടവ്: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ 26 ന് (വെള്ളി) ആരംഭിക്കും. വിവിധ ആത്മീയാഘോഷളോടെ 28 ന് സമാപിക്കും.   26 ...
Read More
ബത്തേരി:    വള്ളുവാടിയില്‍  വാച്ചറെ ആക്രമിച്ച കടുവ  വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് വള്ളുവാടിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. നാല് വയസ്സുള്ള ...
Read More
കൽപ്പറ്റ: ജനാധിപത്യത്തിന്റെ ശക്തി വിളിച്ചോതിയ വിധിയെഴുത്ത് ദിനത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കനത്ത പോളിംഗ്. ഇന്നലെ രാത്രി ഒമ്പതുവരെ 10,84,558 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 79.87 ശതമാനം പോളിംഗ്.  ...
Read More
 .സി.വി.ഷിബു. കൽപ്പറ്റ: കേരളത്തിൽ  ഏറ്റവും കുടുതൽ സ്ഥാനാർത്ഥികളും ഏറ്റവും കുറവ് വോട്ടർമാരും ഉള്ള പാർലമെന്റ് മണ്ഡലമായ വയനാട്ടിൽ വോട്ട് ബഹിഷ്കരണ ആഹ്വാനവും മാവോയിസ്റ്റ് ഭീഷണിയും നിലനിൽക്കെ കനത്ത പോളിംഗ് ...
Read More
കൽപ്പറ്റ:        പോളിംഗ് ബൂത്തുകളില്‍ മൂന്നാം കണ്ണൊരുക്കി കേരള ഐ.ടി മിഷന്‍. ജില്ലയിലെ 23 പ്രശ്‌നബാധിത ബൂത്തുകളിലാണ് അക്ഷയ സംരംഭകരുടെ സഹായത്തോടെ വെബ്കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തിയത് ...
Read More

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *