April 19, 2024

ഉടമസ്ഥരില്ലാതെ കണ്ട ബാഗിൽ ഒന്നര കിലോ കഞ്ചാവ് .

0
Content 5c8202dc3c59920e98bd0233 1552809230823 Image 5c8202dc3c59920e98bd0233 D931d1c8ede93c1e2935e5b78c70d39d
മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ ആളില്ലാത്ത നിലയിൽ ബസ്സിൽ നിന്നും ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. ബംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന കേരള ആര്‍ ടി സി ബസ്സിൽ നിന്നുമാണ് ഒന്നര കിലോ കഞ്ചാവ് കണ്ടെത്തിയത്. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് ഇന്ന് രാവിലെ എക്‌സൈസ് ഇറ്റലിജന്‍സും മുത്തങ്ങ ചെക്ക് പോസ്റ്റ് ജീവനക്കാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ബസ്സിൽ ലഗേജുകള്‍ സൂക്ഷിക്കുന്നിടത്ത് ഉടമസ്ഥരില്ലാത്ത നിലയിൽ കണ്ട ബാഗിലാണ് കഞ്ചാവ് കണ്ടെത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ബൈജു, പ്രിവന്റീവ് ഓഫിസര്‍മാരായ ഏലിയാസ്, അബുള്‍ സലിം, വി.ആര്‍ ബാബുരാജ്, പി എസ്.വീനിഷ്, സി.ഇ.ഒ മാരായ രജീഷ്, എ.സി രജിത്ത്.സി.കെ, ബീരാന്‍ കോയ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രതിയെ കുറിച്ച് സൂചന ലഭിക്കാന്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു കൊണ്ടുള്ള അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *