July 14, 2026

ബധിരനും മൂകനുമായ യുവാവ് ഡാമിൽ മുങ്ങി മരിച്ചു.

0
IMG-20190317-WA0033
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  വയനാട്   കാരാപ്പുഴ റിസർവോയറിൽ ബധിരനും മൂകനുമായ യുവാവ്  മുങ്ങി മരിച്ചു.  വടുവൻചാൽ അമ്പലക്കുന്ന്  സ്വദേശി  മംഗലത്ത് ഉണ്ണികൃഷ്ണന്റെ   സന്ദീപ്   ( 35 )  ആണ് മരിച്ചത്.  വിവാഹിതനാണ് മക്കളില്ല. വയനാട് മുസ്ലീം യതീംഖാനയിൽ നിന്നാണ്  സന്ദീപ് വിവാഹം കഴിച്ചത്.
 യുവാവ്   വെള്ളത്തിൽ അകപ്പെട്ടതായി സംശയം  തോന്നിയതിനെ തുടർന്ന്   നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരം
അമ്പലവയൽ നെല്ലാറച്ചാൽ ചീപ്രംകുന്നിന് സമീപമാണ് സംഭവം. റിസർവോയറിൽ കുളിക്കുന്നതിന്നിടെയാണ് അപകടമെന്നാണ് സംശയിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *