September 6, 2026

നീലഗിരി കോളേജിൽ 20-ന് “സ്നേഹസ്വരം 2 K19 – സ്നേഹ സംഗമം

0
IMG-20190317-WA0031
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
വേൾഡ്  ഹാപ്പിനസ് ദിനത്തോടനുബന്ധിച്ച് വയനാട് – നീലഗിരി ജില്ലകളിലെ വിവിധ വൃദ്ധസദനങ്ങളിലെ അഞ്ഞൂറിൽപരം അന്തേവാസികൾക്കായി ബുധനാഴ്ച നീലഗിരി കോളേജിൽ വെച്ച് "സ്നേഹസ്വരം 2 K19 " എന്ന പേരിൽ സ്നേഹസംഗമം ഒരുക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൃദ്ധസദനങ്ങളിലെ അന്തേവാസികളെ അമ്മയും അച്ഛനും ആയി വിദ്യാർത്ഥികൾ ദത്തെടുക്കുന്ന തരത്തിലാണ് ഫെസ്റ്റിവൽ ക്രമീകരിച്ചിരിക്കുന്നത്.
ഇതോടൊപ്പം തന്നെ അന്തേവാസികളുടെ കലോത്സവവും അവർക്ക് ആവശ്യമായ വസ്തുക്കളുടെ വിതരണവും നടത്തും. വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കുന്നതിന് പവിത്രത പുതുതലമുറയെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി നീലഗിരി കോളേജ് ചെയർമാൻ ആലുങ്ങൽ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. അഡ്വൈസറി ബോർഡ് ചെയർമാൻ ഡോക്ടർ ഈ ബാലഗുരുസ്വാമി മുഖ്യാതിഥിയാകും.
കലാ സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ പ്രമുഖർ സംബന്ധിക്കും. നീലഗിരി കോളേജ് സെക്രട്ടി റാഷിദ് ഗസാലി, പ്രിൻസിപ്പൾ ഡോ.എം.ദുരൈ, ടി.മോഹൻ ബാബു, പി.എം ഉമ്മർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *