March 28, 2024

തിരഞ്ഞെടുപ്പ്: മദ്യശാലകളില്‍ കര്‍ശന പരിശോധന

0

തിരഞ്ഞെടുപ്പ് കാലയളവില്‍ വിദേശമദ്യശാലകളിലും കള്ളുഷാപ്പുകളിലും എക്‌സൈസ് വകുപ്പ് കര്‍ശന പരിശോധനകള്‍ നടത്തും. പരിശോധനാ സംഘത്തെ നിരന്തരം മാറ്റിയാവും പ്രവര്‍ത്തനങ്ങള്‍. വിദേശമദ്യശാലകളില്‍ സ്റ്റോക്ക് നിലവാരം ഉറപ്പുവരുത്തി ലേബലുകള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. സാംപിളുകള്‍ രാസപരിശോധനയ്ക്ക് അയക്കാനും നടപടിയുണ്ടാവും. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തങ്ങളുടെ അധികാര പരിധിയിലെ ഷോപ്പുകളില്‍ വിതരണത്തിന് ആവശ്യമായ വിദേശമദ്യം ലഭ്യമാണോയെന്നു പരിശോധിച്ച് വിവരം യഥാസമയം ഡെപ്യൂട്ടി കമ്മീഷണര്‍ക്കു കൈമാറും. വിതരണത്തിന് തയ്യാറായ മദ്യത്തിന്റെ സാംപിള്‍ കുപ്പികള്‍ വില അടയാളപ്പെടുത്തിയ പ്രൈസ് ടാഗ് ഉള്‍പ്പെടെ റാക്കില്‍ സൂക്ഷിക്കണമെന്നു ഡെപ്യൂട്ടി കമ്മീഷണര്‍ നിര്‍ദേശിച്ചു. 
ഷാപ്പിലെത്തുന്ന കള്ള് വ്യാജനല്ലെന്ന് ഉറപ്പുവരുത്താന്‍ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും. കള്ളുഷാപ്പിലെ സ്റ്റോക്ക് രജിസ്റ്റര്‍, ചെത്ത് ലൈസന്‍സ് പെര്‍മിറ്റ്, ചെത്തുകാരുടെ പാസ്ബുക്ക് എന്നിവയും പരിശോധിക്കും. എം അന്റ് ടിപി റൂള്‍ പ്രകാരം ആയുര്‍വേദ മരുന്നുകടകളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധന നടത്തും. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *