May 19, 2024

സ്നേഹസ്വരം ഹാപ്പിനസ് ഫെസ്റ്റിവൽ നാളെ

0
 താളൂർ: ലോക ഹാപ്പിനെസ് ദിനത്തോടനുബന്ധിച്ച് നീലഗിരി കോളേജ് സംഘടിപ്പിക്കുന്ന സ്നേഹസ്വരം’19 ഹാപ്പിനസ് ഫെസ്റ്റിവൽ നാളെ  ക്യാമ്പസിൽ നടക്കും.  നീലഗിരി-വയനാട് ജില്ലകളിലെ വൃദ്ധസദനങ്ങളിലെ അഞ്ഞൂറോളം രക്ഷിതാക്കൾക്കാണ് ഹാപ്പിനസ് ഫെസ്റ്റിവൽ ഒരുക്കുന്നത്.  വയോജനങ്ങൾക്ക് കലാമത്സരങ്ങൾ, പ്രമുഖ കലാകാരന്മാരുടെ പ്രകടനങ്ങൾ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ തുടങ്ങിയവ ഫെസ്റ്റിവലിൽ അരങ്ങേറും.
അതോടൊപ്പം വൃദ്ധസദനങ്ങൾക്കും  അന്തേവാസികൾക്കും നിരവധി സമ്മാനങ്ങളും നൽകുന്നുണ്ട്. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട വയോജനങ്ങൾക്ക് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒത്തിരി നിമിഷങ്ങൾ നൽകുന്നതോടൊപ്പം അവരെ പരിപാലിക്കുന്നതിന്റെ  പവിത്രത പുതുതലമുറയെ ബോധ്യപ്പെടുത്തുക കൂടിയാണ് പരിപാടിയുടെ ലക്ഷ്യം. ആലുങ്ങൽ മുഹമ്മദ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവഹിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *